by webdesk2 on | 01-03-2025 09:30:25
വത്തിക്കാന്‍ സിറ്റി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി. ശ്വാസതടസത്തെ തുടര്‍ന്ന് മാര്‍പാപ്പയ്ക്ക് കൃത്രിമശ്വാസം നല്‍കുകയാണെന്ന് വത്തിക്കാന്‍.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഈ മാസം പതിനാലിന് ആണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയയുടെ സങ്കീര്‍ണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്സിസ് ആരംഭിക്കുന്നതാണ് മാര്‍പാപ്പ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. ആശുപത്രിക്കുള്ളിലെ ചാപ്പലില്‍ കഴിഞ്ഞദിവസം മാര്‍പാപ്പ പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്നു. മാര്‍പാപ്പ രാത്രി നന്നായി ഉറങ്ങിയതായി ഡോക്ടേഴ്‌സ് അറിയിച്ചു. മൂക്കില്‍ ട്യൂബിലൂടെ ഓക്‌സിജന്‍ നല്‍കിയിരുന്നത് ഓക്‌സിജന്‍ മാസ്‌കിലൂടെയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വഷളായത്.