News India

തെലങ്കാന തുരങ്കദുരന്തം: തിരച്ചില്‍ ആറാം ദിവസത്തിലേക്ക്; തൊഴിലാളികളെ കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍

Axenews | തെലങ്കാന തുരങ്കദുരന്തം: തിരച്ചില്‍ ആറാം ദിവസത്തിലേക്ക്; തൊഴിലാളികളെ കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍

by webdesk2 on | 27-02-2025 12:20:32 Last Updated by webdesk2

Share: Share on WhatsApp Visits: 20


തെലങ്കാന തുരങ്കദുരന്തം:  തിരച്ചില്‍ ആറാം ദിവസത്തിലേക്ക്; തൊഴിലാളികളെ കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍

ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കര്‍ണുലില്‍ മണ്ണിടിഞ്ഞു തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്. എട്ട് പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ചെളിയും വെളളവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നത്. ഇവര്‍ ഏതു ഭാഗത്താണുള്ളതെന്നു കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡിന്റെ സഹായവും തേടുമെന്നു കലക്ടര്‍ ബി.സന്തോഷ് അറിയിച്ചു. 

അതെസമയം തൊഴിലാളികളുടെ അടുത്തെത്തുന്നതിനു തടസ്സമായുള്ള ടണല്‍ ബോറിങ് മെഷീനും മറ്റ് അവശിഷ്ടങ്ങളും നീക്കാനുള്ള നടപടി തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ മറീന്‍ കമാന്‍ഡോ ഫോഴ്സ്, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) എന്നിവയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. 

കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയത്തിനു ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. മണ്ണിന്റെ സ്ഥിരത, മറ്റു പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചു ദേശീയ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എന്‍ജിആര്‍ഐ) ഉപദേശം തേടി. സൈന്യം, ദേശീയ ദുരന്തനിവാരണ സേന എന്നിവയ്‌ക്കൊപ്പം വിവിധ ഏജന്‍സികളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment