News India

മഹാകുംഭമേളയ്ക്ക് സമാപനം; 66 കോടിയിലേറെ പേര്‍ സ്‌നാനം ചെയ്തു

Axenews | മഹാകുംഭമേളയ്ക്ക് സമാപനം; 66 കോടിയിലേറെ പേര്‍ സ്‌നാനം ചെയ്തു

by webdesk2 on | 27-02-2025 08:44:04 Last Updated by webdesk3

Share: Share on WhatsApp Visits: 44


മഹാകുംഭമേളയ്ക്ക് സമാപനം; 66 കോടിയിലേറെ പേര്‍ സ്‌നാനം ചെയ്തു

പ്രയാഗ്‌രാജ്: ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ എത്തിയ കുംഭമേളയ്ക്ക് സമാപനം.  മഹാശിവരാത്രി രാവില്‍ അമൃത സ്‌നാനത്തോടെയാണ് കുംഭമേള കൊടിയിറങ്ങിയത്. ഇന്നലെ മാത്രം 1.3 കോടി തീര്‍ഥാടകര്‍ അമൃത സ്‌നാനം ചെയ്തു. മൊത്തം 66 കോടിയിലേറെപ്പേര്‍ എത്തിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. 

ജനുവരി 13ന് പൗഷ് പൗര്‍ണിമ സ്നാനത്തോടെയാണ് മേള തുടങ്ങിയത്.  ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ ഓരോ ദിവസവും ത്രിവേണി സംഗമത്തില്‍ എത്തിയത്. മൗനി അമാവാസി ദിനമായ ജനുവരി 29ന് 5 കോടി തീര്‍ഥാടകരാണ് എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, രാജ്യാന്തര വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും സ്‌നാനം നടത്തി. 2027ല്‍ മഹാരാഷ്ട്രയിലെ നാസിക്കിലാണ് അടുത്ത കുംഭമേള. 






Share:

Search

Recent News
Popular News
Top Trending


Leave a Comment