News Kerala

ആശാവര്‍ക്കര്‍മാരുടെ സമരം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്

Axenews | ആശാവര്‍ക്കര്‍മാരുടെ സമരം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്

by webdesk2 on | 26-02-2025 02:12:14

Share: Share on WhatsApp Visits: 23


ആശാവര്‍ക്കര്‍മാരുടെ സമരം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ആശവര്‍ക്കര്‍മാരുടെ സമരം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്. ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് പ്രവേശിച്ചിക്കണമെന്നും അല്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു.

ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലും ഈ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കും. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കും. മാര്‍ച്ച് 3തിങ്കളാഴ്ച ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റുജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ പ്രകടനവും നടത്തും.

ആശമാര്‍ക്ക് സ്ഥിര നിയമനം നല്‍കണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. തുടര്‍ച്ചയായി അഞ്ചുവര്‍ഷം സേവനം പൂര്‍ത്തീകരിച്ചവര്‍ക്ക്  ഏതെങ്കിലും തസ്തികയില്‍ സ്ഥിരനിയമനം നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. സമരം ന്യായമാണെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കുക  മാത്രമല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ആശാവര്‍ക്കര്‍മാര്‍ എത്രയും വേഗം തിരികെ ജോലിയില്‍ പ്രവേശിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏതെങ്കിലും പ്രദേശത്ത് ആശാവര്‍ക്കര്‍ തിരിച്ചെത്തിയില്ലെങ്കില്‍ മറ്റു വാര്‍ഡുകളിലെ ആശാവര്‍ക്കമാര്‍ക്ക് പകരം ചുമതല നല്‍കണം. ഇതിനോടും ആശാവര്‍ക്കര്‍മാര്‍ സഹകരിച്ചില്ലെങ്കില്‍ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കോ സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ ചുമതല നല്‍കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്.




Share:

Search

Recent News
Popular News
Top Trending


Leave a Comment