by webdesk3 on | 25-02-2025 11:24:54 Last Updated by webdesk3
അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്. ആദ്ദേഹത്തിന് ഓക്‌സിജന്‍ തെറാപ്പി തുടരുന്നുണ്ട്. എങ്കിലും ശ്വസനത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് ഇപ്പോഴില്ല. വൃക്കയിലെ പ്രശ്‌നങ്ങളിലും ആശങ്കയുടെ കാര്യമില്ല. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ട്. രാവിലെ കുര്‍ബാന സ്വീകരിച്ച മാര്‍പാപ്പ, ഉച്ചയ്ക്ക് ശേഷം ജോലികള്‍ പുനരാരംഭിച്ചു എന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നു.
88 കാരനായ മാര്‍പ്പാപ്പയെ ദിവസങ്ങളോളം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ കണ്ടെത്തിയിരുന്നു.
ഞായറാഴ്ച രണ്ടാം ദിവസവും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ആ ദിവസം അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ നേരിയ തകരാറ് ഉണ്ടായിരുന്നെന്നും വത്തിക്കാന്‍ അറിയിച്ചിരുന്നു.
2013 മുതല്‍ മാര്‍പ്പാപ്പയായ ഫ്രാന്‍സിസിന് കഴിഞ്ഞ രണ്ട് വര്‍ഷമായി അനാരോഗ്യം അലട്ടിയിരുന്നു. ചെറുപ്പത്തില്‍ തന്നെ പ്ലൂറിസി ബാധിച്ച് ഒരു ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനാല്‍ അദ്ദേഹത്തിന് ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.