by webdesk3 on | 25-02-2025 11:03:24 Last Updated by webdesk3
തിരുവനന്തപുരത്ത് കുടുംബാംഗങ്ങളായ നാലു പേരെയും പെണ്‍ സുഹൃത്തിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ ഫലം. എന്നാല്‍ ഏത് ലഹരിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തുടര്‍ പരിശോധനയില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ കൊലപ്പെടുത്തുകയും ഒരാളെ ആക്രമിക്കുകയും ചെയ്ത അഫാന്‍ എലിവിഷം കഴിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. സഹോദരന്‍, പെണ്‍സുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേര്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. രാവിലെ 10നും വൈകിട്ട് ആറിനും ഇടയിലായിരുന്നു കൊലപാതക പരമ്പര. പിതൃമാതാവ് സല്‍മ ബീവിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെ പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി. തിരികെ വീട്ടിലെത്തി പ്രതി പെണ്‍ സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തി.
ആദ്യം ആക്രമിച്ചത് മതാവ് ഷെമിയെയാണ്. മരിച്ചെന്ന് കരുതി ഷെമിയെ മുറിയിലിട്ട് പൂട്ടിയ ശേഷമാണ് പിതൃമാതാവിനെ കൊലപ്പെടുത്താന്‍ പോയത്. കൂട്ടക്കൊലയ്ക്ക് പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ തിരുവനന്തപുരം മെഡി.കോളജില്‍ ചികിത്സയിലാണ്.