News Kerala

പിതൃമാതാവിനെ കൊലപ്പെടുത്തിയത് തല ചുമരില്‍ ഇടിച്ച്; മറ്റുളളവരെ ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്

Axenews | പിതൃമാതാവിനെ കൊലപ്പെടുത്തിയത് തല ചുമരില്‍ ഇടിച്ച്; മറ്റുളളവരെ ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്

by webdesk2 on | 25-02-2025 10:23:12 Last Updated by webdesk3

Share: Share on WhatsApp Visits: 38


പിതൃമാതാവിനെ കൊലപ്പെടുത്തിയത് തല ചുമരില്‍ ഇടിച്ച്; മറ്റുളളവരെ ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ അഞ്ച് പേരെയും പ്രതി അഫാന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി. തലയ്ക്കടിച്ചാണ് എല്ലാവരെയും അഫാന്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ തലയില്‍ മാരകമായ മുറിവുണ്ട്.  ഇരുമ്പ് ചുറ്റിക പോലത്തെ ആയുധമാണ് കൊലയ്ക്ക്  ഉപയോഗിച്ചാണെന്നാണ് പൊലീസ് നിഗമനം.

പിതൃമാതാവായ സല്‍മ ബീവിയെ കൊലപ്പെടുത്തിയത് ചുമരില്‍ തലയിടിപ്പിച്ചാണ്. മാതാവ് ഷെമിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ചുമരില്‍ തലയിടിപ്പിച്ചാണ്. മറ്റ് നാല് പേരെ കൊലപ്പെടുത്തിയത് ഇരുമ്പ് ചുറ്റിക പോലത്തെ ആയുധം ഉപയോഗിച്ചാണെന്നാണ് പൊലീസ് നിഗമനം. പെണ്‍ സുഹൃത്തായ ഫര്‍സാനയുടെ നെറ്റിയില്‍ വലിയ ചതവുണ്ടായിരുന്നു. ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. 

അതെസമയം പ്രതി കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ പൊലീസ് അന്വേഷണം പുരോ?ഗമിക്കുകയാണ്. പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ഇവരുടെ കമ്മല്‍ വെഞ്ഞാറമൂട്ടിലെ ഒരു പണയ സ്ഥാപനത്തിലെത്തി പണയപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പണം പ്രതി എന്ത് ചെയ്തു എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പിതൃമാതാവിന്റെ കൈയില്‍ ഉണ്ടായിരുന്ന നാല് പവനുള്ള മാല പ്രതി അഫാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് പിതൃമാതാവ് സല്‍മാ ബീവി, പിതൃ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ എന്നിവരെ കൊലപ്പെടുത്തിയത് എന്നാണ് ലഭ്യമാകുന്ന സൂചന. പ്രതിയുടെ സഞ്ചാര പാത കണ്ടെത്താന്‍ വിശദമായി സിസിടിവി പരിശോധന നടത്തും.

3 വീടുകളിലായി 6 പേരെ കൊലപ്പെടുത്തിയതായാണ് യുവാവ് മൊഴി നല്‍കിയത്. മാതാവിനെ ആക്രമിച്ചായിരുന്നു ക്രൂരകൃത്യത്തിന്റെ തുടക്കം. മാതാവിന്റെ കഴുത്തില്‍ ഷാള്‍ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ച് ബോധരഹിതയായ മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക്. പിന്നീടാണ് കൊലപാതക പരമ്പര നടന്നത്. പ്രതിയുടെ പെണ്‍സുഹൃത്ത് ഫര്‍സാന, സഹോദരന്‍ അഫ്‌സാന്‍, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സല്‍മ ബീവി എന്നിവരാണ് കൊല്ലപ്പെട്ടത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment