by webdesk3 on | 24-02-2025 02:27:45 Last Updated by webdesk3
പാതിവില തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അനന്തു കൃഷ്ണന്റെ സ്ഥാപനത്തില്‍ നിന്ന് താന്‍ 40 ലക്ഷം രൂപ വക്കീല്‍ ഫീസായി കൈപ്പറ്റിയിരുന്നുവെന്നും തട്ടിപ്പില്‍ പങ്കില്ലെന്നും ലാലി വിന്‍സെന്റ് പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അതേ സമയം, 50 ലക്ഷം രൂപ അഭിഭാഷകയെന്ന നിലയില്‍ ലാലി വിന്‍സെന്റ് ഫീസായി വാങ്ങിയെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്.
മുഖ്യപ്രതി അനന്തുകൃഷ്ണന്റെ നിയമോപദേഷ്ടാവായിരുന്നു കെ പി സിസി മുന്‍ വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്. അനന്തുകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത പല യോഗങ്ങളിലും സജീവ സാന്നിധ്യമായി ലാലി ഉണ്ടായിരുന്നു. ലാലിക്കെതിരെ കേസെടുത്തിന് പിന്നാലെ ഇവരുടെ വീട്ടില്‍ ഉള്‍പ്പടെ ഇഡി റെയ്ഡും നടത്തിയിരുന്നു.
വിമന്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലാണ് അനന്തു കൃഷ്ണന്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ സ്ത്രീകള്‍ക്ക് ടൂവീലറുകള്‍ പകുതി വിലയ്ക്ക് നല്‍കുമെന്നും ബാക്കി പണം കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സി.എസ്.ആര്‍ ഫണ്ടായി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. പണം അടച്ചാല്‍ 45 ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കുമെന്നായിരുന്നു വാ?ഗ്ദാനം. ടൂവീലറുകള്‍ക്ക് പുറമേ തയ്യല്‍ മെഷീന്‍, ലാപ്‌ടോപ്പ് തുടങ്ങിയവയും നല്‍കുമെന്ന് പറഞ്ഞ് സമാനമായ രീതിയില്‍ വന്‍ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.