by webdesk3 on | 24-02-2025 02:07:03 Last Updated by webdesk3
ചാനല്‍ ചര്‍ച്ചക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് പോലീസ് കസ്റ്റഡിയില്‍. ഈരാറ്റുപേട്ട മുന്‍സീഫ് കോടതിയുടേതാണ് ഉത്തരവിലാണ് പോലീസ് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
വൈകുന്നേരം ആറുമണി വരെയാണ് കസ്റ്റഡി. പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അപാകതയെന്ന് കോടതി നിരീക്ഷിച്ചു. അപാകത പരിഹരിച്ച ശേഷം അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.
ഇന്ന് രാവിലെയോടെ ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജ് കേസില്‍ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാല്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം പിസി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം തേടിയിരുന്നു. കൂടാതെ കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.