by webdesk2 on | 24-02-2025 02:06:17
സംസ്ഥാനത്ത് വരുന്ന നാല് ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. നിലവില്‍ പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. ഇന്നലെ പാലക്കാട് മുണ്ടൂരില്‍ 39.2°c ചൂട് രേഖപ്പെടുത്തി.അതോടൊപ്പം കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യുവി ഇന്‍ഡക്‌സിലും വര്‍ധനവ് ഉണ്ട്.
പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും പരമാവധി ശുദ്ധജലം കുടിക്കുകണമെന്നും നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം എന്ന് തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, ചൂടിന് ആശ്വാസമായി തെക്കന്‍ ബംഗാള്‍ ഉല്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഈ മാസം അവസാനം മാര്‍ച്ച് ആദ്യ ദിവസങ്ങളില്‍ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്കും സാധ്യത.മധ്യ തെക്കന്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ ലഭിക്കാനുള്ള കൂടുതല്‍ സാധ്യത.