by webdesk3 on | 24-02-2025 12:34:38 Last Updated by webdesk3
യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ കേസെടുത്ത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണര്‍. ഈ മാസം അവസാനം ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്.
കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരോടാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ആലപ്പുഴ എക്‌സൈസ് അസി. കമ്മീഷണര്‍ ഇവരുടെ മൊഴി രേഖപ്പെടും. റിപ്പോര്‍ട്ട് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറും.
ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി. എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.