News India

സമൂഹത്തെ ഭിന്നിപ്പിക്കുക എന്നതാണ് അത്തക്കാരുടെ ലക്ഷ്യം; കുംഭമേളയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി

Axenews | സമൂഹത്തെ ഭിന്നിപ്പിക്കുക എന്നതാണ് അത്തക്കാരുടെ ലക്ഷ്യം; കുംഭമേളയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി

by webdesk3 on | 23-02-2025 05:57:45 Last Updated by webdesk3

Share: Share on WhatsApp Visits: 58


സമൂഹത്തെ ഭിന്നിപ്പിക്കുക എന്നതാണ് അത്തക്കാരുടെ ലക്ഷ്യം; കുംഭമേളയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി



കുംഭമേളയെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തെ ഭിന്നിപ്പിച്ച് ഐക്യം തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം എന്നാണ് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുവെയാണ് വിമര്‍ശനം ഉന്നയിച്ചവരുടെ പേര് എടുത്ത് പറയാതെ അദ്ദേഹം  ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

അടിമ മാനസികാവസ്ഥയുള്ളവര്‍ ഹിന്ദുമത വിശ്വാസത്തെ ആക്രമിക്കുന്നത് തുടരുന്നു. ഒരു വിഭാഗം നേതാക്കള്‍ ഹിന്ദു മതത്തെ പരിഹസിക്കുകയും വിദേശ പിന്തുണയോടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇക്കാലത്ത്, മതത്തെ പരിഹസിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം നേതാക്കള്‍ ഉണ്ട്. വിദേശ ശക്തികള്‍ പലപ്പോഴും ഈ ആളുകളെ പിന്തുണച്ച് രാജ്യത്തെയും മതത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. സാമൂഹിക ഐക്യത്തെ തകര്‍ക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും മോദി പറഞ്ഞു. എപ്പോഴും പുരോഗമന സ്വഭാവമുള്ള ഒരു മതത്തെയും സംസ്‌കാരത്തെയും ആക്രമിക്കാന്‍ അവര്‍ ധൈര്യപ്പെടുന്നു എന്നും മോദി പറഞ്ഞു. 




 




Share:

Search

Recent News
Popular News
Top Trending


Leave a Comment