News Kerala

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു

Axenews | ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു

by webdesk3 on | 23-02-2025 12:19:48 Last Updated by webdesk3

Share: Share on WhatsApp Visits: 57


 ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു


പുനരധിവാസം  വൈകുന്നതില്‍ പ്രതിഷേധിച്ച് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ ്‌നടത്തിവന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. സമരത്തിന്റെ ആദ്യഘട്ടം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നും ദുരിതബാധിതരുടെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായി വീണ്ടും രംഗത്തേക്ക് ഇറങ്ങുമെന്നുമാണ് സമരക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ഇവര്‍ നടത്താനിരുന്ന കുടില്‍കെട്ടി സമരം പോലീസ് തടഞ്ഞതോടെ സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷം ഉണ്ടായിരുന്നു. രണ്ടാംഘട്ട കരട് പട്ടിക വൈകുന്നതിലും പുനരധിവസം വൈകുന്നതിലും പ്രതിഷേധിച്ചാണ് ഇന്ന് ദുരന്ത ഭൂമിയില്‍ പ്രതിഷേധം നടത്താന്‍ ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തത്. രാവിലെ 9 മണി മുതല്‍ ചൂരല്‍ മലയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥലങ്ങളില്‍ കുടിലുകള്‍ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. 81 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതോടെ, പുനരധിവാസത്തിനായുള്ള പട്ടികയില്‍ 323 കുടുംബങ്ങളായി. ആദ്യഘട്ടത്തില്‍ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment