by webdesk3 on | 23-02-2025 11:56:59 Last Updated by webdesk3
കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള സ്വരചേര്‍ച്ചകള്‍ വ്യക്തമാക്കിയ ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി സിപിഎം. ശശി തരൂരിനെ പിന്തുണച്ച് സിപിഎം നേതാക്കളായ എംവി ഗോവിന്ദന്‍, തോമസ് ഐസക് തുടങ്ങിയവര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ശശി തരൂര്‍ ഒരിക്കലും അനാഥമാകില്ല എന്ന വാഗ്ദാനമാണ് തോമസ് ഐസക് നല്‍കിയിരിക്കുന്നത്.
ഇടതുപക്ഷം പറഞ്ഞ് കാര്യങ്ങള്‍ ശശി തരൂര്‍ ആവര്‍ത്തിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. സത്യം വിളിച്ചുപറഞ്ഞതിനാണ് തരൂരിനെ ചിലര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് മുതിര്‍ന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍ വ്യക്തമാക്കി.
ശശി തരൂരിന്റേത് കോണ്‍ഗ്രസിനുള്ള ശക്തമായ മുന്നറിയിപ്പെന്ന് പ്രൊഫ. കെവി തോമസ് പ്രതികരിച്ചു. പോകുന്നവര്‍ പോകട്ടെ എന്ന നിലപാട് പാര്‍ടിക്ക് ദോഷം ചെയ്യും. തരൂര്‍ കോണ്‍ഗ്രസ് വിടരുത് എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയ തരൂരിന്റെ നിലപാട് വലിയ വിവാദങ്ങള്‍ക്ക് തന്നെയാണ് തിരികൊളുത്തിയത്. എന്നാല്‍ വീണ്ടും കോണ്‍ഗ്രസിന് ശക്തമായ താക്കീത് തന്നെയാണ് ശശി തരൂര്‍ നല്‍കുന്നത്. പാര്‍ട്ടിക്ക് എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ എനിക്ക് മുന്നില്‍ മറ്റ് വഴികളുണ്ടെന്നാണ് ശശി തരൂര്‍ ഏറ്റവും ഒടുവില്‍ വ്യക്തമാക്കിയത്.