by webdesk3 on | 22-02-2025 03:20:17 Last Updated by webdesk3
പട്ടയത്തിലെ തെറ്റ് തിരുത്താനായി കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. മലപ്പുറം തിരുവാലി വില്ലേജ് അസിസ്റ്റന്റാണ് വിജിലന്‍സിന്റെ പിടിയിലായത്.
ഒരേക്കറിലേറെ വരുന്ന ഭൂമിയിലെ പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് ഇയാളെ പിടികൂടിയത്.
ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപയാണ് ആദ്യം ചോദിച്ചത്. ഈസമയത്ത് പരാതിക്കാരന്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് പരാതിക്കാരന് കൈമാറിയ 50,000 രൂപ വില്ലേജ് അസിസ്റ്റന്റിന് കൈമാറുമ്പോഴാണ് പിടിയിലായത്. വില്ലേജ് ഓഫീസിന് പുറത്തുവെച്ച് തുക കൈമാറുമ്പോഴാണ് വില്ലേജ് അസിസ്റ്റന്റ് പിടിയിലായത്.