by webdesk3 on | 22-02-2025 02:36:29 Last Updated by webdesk3
തെലങ്കാനയില്‍ നിര്‍മാണപ്രവൃത്തിയിലിരിക്കുന്ന തുരങ്കം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദില്‍ നിര്‍മാണപ്രവര്‍ത്തികള്‍ക്കിടെയാണ് തുകങ്കം തര്‍ന്നുവീണത്.
ഏതാണ്ട് 30 ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും മൂന്നു പേരെ രക്ഷപ്പെടുത്തിയതായുമാണ് ലഭിക്കുന്ന വിവരം.
ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ കയറിയപ്പോഴാണ് അപകടം നടന്നത്. അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.