by webdesk3 on | 22-02-2025 02:10:44 Last Updated by webdesk3
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും. ഇന്ന് രണ്ട് തവണ പോലീസ് വീട്ടില്‍ എത്തിയിട്ടും പി സി ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയിരുന്നില്ല.
ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഇന്നലെ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചത്. ചാനല്‍ ചര്‍ച്ചയുടെ പരാമര്‍ശത്തിന്റെ പേരില്‍ ഈരാറ്റുപേട്ട പൊലീസാണ് പി സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പിസി ജോര്‍ജ്ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. പിസി ജോര്‍ജ്ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ജനുവരി അഞ്ചിന് ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.