News Kerala

5000 കോടിയുടെ നിക്ഷേപവുമായി ലുലു; സമാപന ദിവസം വമ്പന്‍ പ്രഖ്യാപനങ്ങള്‍

Axenews | 5000 കോടിയുടെ നിക്ഷേപവുമായി ലുലു; സമാപന ദിവസം വമ്പന്‍ പ്രഖ്യാപനങ്ങള്‍

by webdesk2 on | 22-02-2025 01:53:44

Share: Share on WhatsApp Visits: 32


5000 കോടിയുടെ നിക്ഷേപവുമായി ലുലു; സമാപന ദിവസം വമ്പന്‍ പ്രഖ്യാപനങ്ങള്‍

കൊച്ചി: ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ സമാപന ദിവസമായ ഇന്ന് വമ്പന്‍ പ്രഖ്യാപനങ്ങളാണ് കേരളത്തെ തേടിയെത്തുന്നത്. കേരളത്തില്‍ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് ലുലു. 15000 പേര്‍ക്ക് തൊഴില്‍ അവസരം. അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും.കളമശ്ശേരിയില്‍ ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റ് നിര്‍മിക്കും. ലുലുവിന്റെ ഐടി ടവര്‍ മൂന്ന് മാസത്തനകം തുടങ്ങും. 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. തുറമുഖ ലോജിസ്റ്റിക് മേഖലയിലാണ് നിക്ഷേപം നടത്തുകയെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഷറഫുദ്ദീന്‍ ഷറഫ് പറഞ്ഞു. നൂറു ടണ്ണിന് താഴെയുള്ള ബോട്ടുകളുടെ നിര്‍മാണ യൂണിറ്റ് തുടങ്ങുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം. 

അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപമെത്തും. 5000 കോടിയുടെ ഇ കൊമേഴ്‌സ് ഹബ് പദ്ധതിയും തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.




Share:

Search

Recent News
Popular News
Top Trending


Leave a Comment