News India

അസം നിയമസഭയില്‍ നിസ്‌കാരത്തിനുള്ള ഇടവേള ഒഴിവാക്കി; 90 വര്‍ഷത്തെ പതിവ് അവസാനിക്കുന്നു

Axenews | അസം നിയമസഭയില്‍ നിസ്‌കാരത്തിനുള്ള ഇടവേള ഒഴിവാക്കി; 90 വര്‍ഷത്തെ പതിവ് അവസാനിക്കുന്നു

by webdesk3 on | 22-02-2025 01:49:07 Last Updated by webdesk3

Share: Share on WhatsApp Visits: 38


അസം നിയമസഭയില്‍ നിസ്‌കാരത്തിനുള്ള ഇടവേള ഒഴിവാക്കി; 90 വര്‍ഷത്തെ പതിവ് അവസാനിക്കുന്നു




90 വര്‍ഷമായി തുടര്‍ന്നു വരുന്ന നിസ്‌കാര പതിവ് അവസാനിപ്പിച്ച് അസം നിയമസഭ. വെള്ളിയാഴ്ചകളിലെ നിസ്‌കാര ഇടവേള സമയമാണ് അസം നിയമസഭ അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സഭാ സമ്മേളനത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കണ്ടത്. ഇത് ഇപ്പോഴാണ് പ്രാബല്യത്തില്‍ വന്നത്. 

സഭയിലെ മുസ്ലിം അംഗങ്ങള്‍ക്ക് നിസ്‌കരിക്കുന്നതിന് സമയം നല്‍കുന്നതിനാണ് വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കൂര്‍ ഇടവേള നല്‍കിവന്നിരുന്നത്. സാധാരണദിവസം 9.30 ന് ആരംഭിക്കുന്ന നിയമസഭ വെള്ളിയാഴ്ച ഒമ്പതിന് തുടങ്ങുകയും രാവിലെ 11 മുതല്‍ രണ്ട് മണിക്കൂര്‍ ഇടവേള നല്‍കുകയുമാണ് ചെയ്തിരുന്നത്. ഇനി മുതല്‍ എല്ലാ ദിവസവും രാവിലെ 9.30നായിരിക്കും നിയമസഭ ചേരുക.

ഭരണഘടനയുടെ മതേതര സ്വഭാവം കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. ഇടവേള നല്‍കുന്നതു നിര്‍ത്തുന്നതിനായി സ്പീക്കര്‍ ബിശ്വജിത് ഡൈമറി അധ്യക്ഷനായ റൂള്‍സ് കമ്മിറ്റിയാണ് നിയമസഭയുടെ നടപടിക്രമ നിയമങ്ങള്‍ ഭേദഗതി ചെയ്തത്. 









Share:

Search

Recent News
Popular News
Top Trending


Leave a Comment