by webdesk2 on | 22-02-2025 01:01:05 Last Updated by webdesk3
കൊല്ലം: കുണ്ടറയില്‍ ട്രെയിന്‍ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം. ആറുമുറിക്കട പഴയ ഫയര്‍സ്റ്റേഷന് സമീപം റയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തി. റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തിയത് രാത്രി 3 മണിക്കാണ്.
ഏഴുകോണ്‍ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും വീണ്ടും അതേ സ്ഥാനത്ത് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. പാലരുവി എക്‌സ്പ്രസിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള അട്ടിമറി ശ്രമമാണോ എന്നാണ് സംശയം. പുലര്‍ച്ചെ 3.30 ഓടെയാണ് ട്രെയിന്‍ പ്രദേശം കടന്നു പോകുന്നത്. ഇത് തൊട്ട് മുന്‍പായിരുന്നു പോസ്റ്റ് കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസും റെയില്‍വേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി ടെലിപോസ്റ്റ് എടുത്തു മാറ്റിയത്.