News Kerala

പണിമുടുക്കുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് സര്‍ക്കാര്‍; സമരം ചെയ്യാനും അവകാശമില്ലേ?

Axenews | പണിമുടുക്കുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് സര്‍ക്കാര്‍; സമരം ചെയ്യാനും അവകാശമില്ലേ?

by webdesk3 on | 22-02-2025 11:40:24 Last Updated by webdesk3

Share: Share on WhatsApp Visits: 49


പണിമുടുക്കുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് സര്‍ക്കാര്‍; സമരം ചെയ്യാനും അവകാശമില്ലേ?



വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍  രാപ്പകല്‍ സമരം അനുഷ്ടിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് സര്‍ക്കാര്‍. പ്രതിഷേധ സമരം 13-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് പണിമുടക്കുന്നവരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴി കണക്കെടുത്ത് തുടങ്ങി.

എന്നാല്‍ സര്‍ക്കാര്‍ കണക്കെടുത്താലും പ്രതിഷേധത്തില്‍ നിന്നും തങ്ങള്‍ പിന്നോട്ട് പോകില്ലെന്ന നിലപാടില്‍ തന്നെയാണ് സമരക്കാര്‍.

ആശാ വര്‍ക്കര്‍മാരുടെ മൂന്നു മാസത്തെ വേതനവും ഒരുമാസത്തെ ഇന്‍സെന്റീവും നിലവില്‍ കുടിശികയുണ്ട്. ഇത് നല്‍കണമെന്നാണ് സമക്കാരുടെ പ്രധാന ആവശ്യം. 

സര്‍ക്കാര്‍ ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പക്ഷേ സമരം പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറായില്ല. വേതനം നിലവിലുള്ള 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കുക, പെന്‍ഷന്‍ അനുവദിക്കുക, വിരമിക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment