News India

അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കാന്‍ ട്രംപ്; ഇന്ത്യക്ക് കടുത്ത ആശങ്ക

Axenews | അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കാന്‍ ട്രംപ്; ഇന്ത്യക്ക് കടുത്ത ആശങ്ക

by webdesk2 on | 22-02-2025 08:36:55

Share: Share on WhatsApp Visits: 45


അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കാന്‍  ട്രംപ്; ഇന്ത്യക്ക് കടുത്ത ആശങ്ക

ന്യഡല്‍ഹി: ഇന്ത്യാക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക. ഇന്ത്യക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണം എന്ന് നിര്‍ദ്ദേശിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.  

കുറ്റവാളികളാകുന്ന അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ബേ സൈനിക ജയിലിലേക്ക് അയക്കാന്‍ പദ്ധതിയുണ്ടെന്നാണ് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയത്. 9/11 ആക്രമണത്തിനുശേഷം തീവ്രവാദി ബന്ധം സംശയിച്ച് പിടികൂടിയവരെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയിരുന്ന ജയിലാണ് ഗ്വാണ്ടനാമോ.

രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും മോഷണം, അക്രമ കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ക്ക് പിടിയിലാകുന്ന അനധികൃത കുടിയേറ്റക്കാരെ വിചാരണയ്ക്ക് മുമ്പ് തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന ബില്ലില്‍ ഒപ്പുവെച്ചുകൊണ്ടാണ് ട്രംപ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. 

അതേസമയം ട്രംപിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്യൂബ രംഗത്ത് വന്നു. ഡോണള്‍ഡ് ട്രംപിന്റേത് അതിക്രൂരമായ തീരുമാനമെന്ന് ആണ് ക്യൂബയുടെ പ്രതികരണം. ക്യൂബയോട് ചേര്‍ന്നാണ് ഗ്വാണ്ടനാമോ സ്ഥിതി ചെയ്യുന്നത്. ഭരണത്തിലെത്തി ആദ്യ മാസം പിന്നിടുമ്പോള്‍ 37000 പേരെയാണ് ഡോണാള്‍ഡ് ട്രംപ് നാടു കടത്തിയത്.




Share:

Search

Recent News
Popular News
Top Trending


Leave a Comment