by webdesk3 on | 21-02-2025 03:53:45 Last Updated by webdesk3
സംസ്ഥാനത്തെ മാറിമാറിയുള്ള സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍. കേരളത്തിന്റെ നിക്ഷേപസമാഹരണം ലക്ഷ്യമിട്ടിാണ് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സബ്മിറ്റ് പോലുള്ള പരിപാടികള്‍ നടത്തുന്നത്. എന്നാല്‍ ഇതിലൂടെ ഒരിക്കലും നിക്ഷേപം വരികയോ ആര്‍ക്കെങ്കിലും ജോലി ലഭിക്കുകയോ ചെയ്യുന്നില്ല. പകരം ഇത് രാഷ്ട്രീയ ആഘോഷ പരിപാടികള്‍ മാത്രമാണ് എന്നാണ് വിമര്‍ശനമുന്നയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.
കേരളത്തില്‍ ഇതിനകം 6 നിക്ഷേപ സംഗമങ്ങളും നാല് ലോക കേരള സഭകളും നടത്തിയെങ്കിലും തൊഴില്‍ പൂജ്യം ആണ്. യുവാക്കളെ വിദേശത്തേക്ക് തള്ളിവിടുന്ന പ്രവണത കൂടി വരികയാണ്. സിപിഎമ്മിന്റേയും കോണ്‍ഗ്രസ് സര്‍ക്കാരുകളുടേയും ബിസിനസ് വിരുദ്ധ മനോഭാവം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയേയും യുവാക്കളുടെ ഭാവിയെയും നശിപ്പിച്ചതായും രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു
സംസ്ഥാനത്ത് നരേന്ദ്രമോദിയുടെ ഭരണം വരണം. എങ്കില്‍ മാത്രമാണ് ഇതില്‍ നിന്നും മോചനം ഉണ്ടാകൂ. വര്‍ഷങ്ങളോളം സംസ്ഥാനത്ത് കോണ്‍ഗ്രസും ഇടതു സര്‍ക്കാരും മാറിമാറി ഭരിക്കുകയാണ്. ഇതിലൂടെ ഏറ്റവും മോശം സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.