by webdesk3 on | 21-02-2025 03:37:57 Last Updated by webdesk3
കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3 ലക്ഷം കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇന്‍വെസ്റ്റ് ഗ്ലോബല്‍ സമ്മിറ്റില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് വികസനമുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് മൂന്ന് ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട് മലപ്പുറം ബൈപ്പാസിന് 10,000 കോടി പ്രഖ്യാപിച്ചു, തിരുവനന്തപുരം ഔട്ടര്‍ റോഡിന് 5000 കോടി, അങ്കമാലി ബൈപ്പാസിന് 6500 കോടിയും പ്രഖ്യാപിച്ചു.
ടൂറിസമാണ് കേരളത്തിന്റെ ഹൃദയം. വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പടെ നിരവധിപേരാണ് കേരളത്തിലേക്ക് വരുന്നത്. ഈ സാധ്യതകള്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. ടൂറിസം വികസനത്തിന് റോഡ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.