by webdesk3 on | 21-02-2025 02:23:06 Last Updated by webdesk3
23 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് അച്ഛനും അമ്മയും നാട്ടിലേക്ക് പോയതോടെ അനാഥമായി കു്ഞ്ഞ്. സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവില്‍ അനാഥയായി തുടരുകയാണ് ബേബി ഓഫ് രഞ്ജിത. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്.
കേരളത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ പ്രസവത്തിനായി നാട്ടിലേക്ക് പോകുമ്പോള്‍ ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 29ന് ആശുപത്രിയില്‍ രഞ്ജിത പെണ്‍കുഞ്ഞിനു ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിന് 28 ആഴ്ചയുടെ വളര്‍ച്ച മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ കുഞ്ഞിന്റെ അമ്മ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നു. ഈ സമയങ്ങളില്‍ എല്ലാം കുഞ്ഞിനെ കാണാന്‍ അച്ഛന്‍ വരാറുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെ 31ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. അന്നുവരെ മകളെ കാണാന്‍ ആശുപത്രിയിലെത്തുമായിരുന്ന അച്ഛന്‍ പിന്നീടു വന്നില്ല. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങി. ഇതോടെയാണ് കുഞ്ഞ് അനാഥയായത്.