News International

എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേല്‍; കമ്മീഷനില്‍ ട്രംപ് ഒപ്പുവെച്ചു

Axenews | എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേല്‍; കമ്മീഷനില്‍ ട്രംപ് ഒപ്പുവെച്ചു

by webdesk2 on | 21-02-2025 09:28:36

Share: Share on WhatsApp Visits: 36


എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേല്‍; കമ്മീഷനില്‍ ട്രംപ് ഒപ്പുവെച്ചു

വാഷിങ്ടണ്‍: എഫ്ബിഐയുടെ ഒമ്പതാമത്തെ ഡയറക്ടറായി ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേലിനെ നിയമിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാഷ് പട്ടേലിനെ സ്ഥിരീകരിക്കുന്നതിനുള്ള കമ്മീഷനില്‍ ട്രംപ് ഔദ്യോഗികമായി ഒപ്പുവച്ചു. എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.

നിയമവാഴ്ച ഉയര്‍ത്തുന്നതിനുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സുപ്രധാന ചുവടുവയ്പ്പാണിതെന്നാണ് കാഷ് പട്ടേലിന്റെ നിയമനത്തെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. ന്യായമായും പക്ഷഭേദമില്ലാതെയും നീതി നടപ്പിലാക്കുക എന്ന നയത്തിന് വേണ്ടി എഫ്ബിഐ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

എഫ്ബിഐയുടെ സുപ്രധാന ചുമതല തന്നെ ഏല്‍പ്പിച്ചതിന് പ്രസിഡന്റ് ട്രംപിനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് കാഷ് പട്ടേല്‍ പറഞ്ഞു. സത്യസന്ധതയോടെയും ഉത്തരവാദിത്തത്തോടെയും എഫ്ബിഐയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പട്ടേല്‍ എക്‌സില്‍ കുറിച്ചു. മാത്രമല്ല, അമേരിക്കന്‍ ജനതയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു സംഘടനയായി എഫ്ബിഐയെ പുനര്‍നിര്‍മ്മിക്കുമെന്നും പട്ടേല്‍ പ്രതിജ്ഞയെടുത്തു.




Share:

Search

Recent News
Popular News
Top Trending


Leave a Comment