News Kerala

പാതിവില തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട് ഇഡി സീല്‍ ചെയ്തു

Axenews | പാതിവില തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട് ഇഡി സീല്‍ ചെയ്തു

by webdesk2 on | 21-02-2025 08:29:23 Last Updated by webdesk3

Share: Share on WhatsApp Visits: 41


പാതിവില തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട് ഇഡി സീല്‍ ചെയ്തു

ഇടുക്കി: പാതിവില തട്ടിപ്പുകേസില്‍, കുമളി പഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിന്റെ വീട് ഇ.ഡി. സീല്‍ചെയ്തു. നിലവില്‍ തട്ടിപ്പുകേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും, ഷീബാ സുരേഷിനെതിരേ വണ്ടന്‍മേട് പോലീസില്‍ സീഡ് കോഡിനേറ്റര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ഷീബ വിദേശത്തായതിനാലാണ് കുമളിയിലെ വീട് ഇ ഡി സീല്‍ ചെയ്തത്. ഷീബ നിരവധി പേരെ പദ്ധതിയില്‍ ചേര്‍ത്തുവെന്നാണ് വിവരം. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഷീബാ സുരേഷ് വിദേശത്തേക്ക് കടന്നിരുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളുടെ ചുമതല ഷീബയ്ക്കായിരുന്നുവെന്നാണ് വിവരം. അനന്തു കൃഷ്ണനുമായി ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നതടക്കം ഇ.ഡി. പരിശോധിക്കും.

ഷീബ സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തൊടുപുഴ കോളപ്ര കേന്ദ്രീകരിച്ച് എന്‍ജിഒ രൂപീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ഈ എന്‍ജിഒയ്ക്ക് കീഴില്‍ സംസ്ഥാനത്താകെ 64 സീഡ് സൊസൈറ്റികള്‍ വിവിധ പേരുകളില്‍ രൂപീകരിച്ച് പദ്ധതി നടപ്പിലാക്കുകയായിരുന്നു. ജനപ്രതിനിധികള്‍ അടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തി സാധാരണക്കാരുടെ വിശ്വാസമാര്‍ജ്ജിക്കുകയായിരുന്നു.




Share:

Search

Recent News
Popular News
Top Trending


Leave a Comment