News Kerala

കാക്കനാട്ടെ കൂട്ട ആത്മഹത്യ സിബിഐ അറസറ്റ് ഭയനെന്ന് വിവരം; അന്വേഷണം തുടരും

Axenews | കാക്കനാട്ടെ കൂട്ട ആത്മഹത്യ സിബിഐ അറസറ്റ് ഭയനെന്ന് വിവരം; അന്വേഷണം തുടരും

by webdesk2 on | 21-02-2025 05:55:28 Last Updated by webdesk3

Share: Share on WhatsApp Visits: 53


കാക്കനാട്ടെ കൂട്ട ആത്മഹത്യ സിബിഐ അറസറ്റ് ഭയനെന്ന് വിവരം; അന്വേഷണം തുടരും

എറണാകുളം: കാക്കനാട്ടെ കൂട്ടആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ സഹോദരി ശാലിനിക്കെതിരെ പരീക്ഷാ തട്ടിപ്പ് അഴിമതിയില്‍ സിബിഐ കേസെടുത്തിരുന്നു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതിന് പിന്നാലെയായിരുന്നു നടപടി.  

കഴിഞ്ഞ 15-ാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിരുന്നു. അതേ ദിവസം കൂട്ട ആത്മഹത്യ നടന്നതെന്നാണ് സംശയം. അതെസമയം പൊലീസ് ഇന്നും അന്വേഷണം തുടരും. ഇവര്‍ താമസിച്ചിരുന്ന കസ്റ്റംസിന്റെ ക്വാര്‍ട്ടേഴ്‌സ് പൊലീസ് ഇന്ന് വിശദമായി പരിശോധിക്കും. വീടിന്റെ അടുക്കള ഭാഗത്ത് പേപ്പറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയെങ്കിലും ഇതില്‍ മരണ കാരണം ഇല്ല. ഹിന്ദിയില്‍ എഴുതിയ കുറിപ്പില്‍ വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് ഉള്ളത്.

ഇന്നലെയായിരുന്നു എറണാകുളം കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറെയും സഹോദരിയെയും അമ്മയെയും  ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അസി.കമ്മിഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരാണ് മരിച്ചത്. കാക്കനാട് വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്നു മനീഷ് വിജയ്. അവധി കഴിഞ്ഞിട്ടും മനീഷ് എത്താതായതോടെ സഹപ്രവര്‍ത്തകര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ ഇന്ന് വൈകിട്ട് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്സില്‍ എത്തി പരിശോധിച്ചപ്പോഴാണ് മനീഷിനെയും ശാലിനിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം കട്ടിലില്‍ ബെഡ് ഷീറ്റിട്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയിരുന്നു. തൊട്ടരികില്‍ കുടുംബ ഫോട്ടോയുംവെച്ചിരുന്നു. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ പുഴുവരിച്ചിരുന്നു. മൃതദേഹങ്ങള്‍ക്ക് നാല് മുതല്‍ അഞ്ച് ദിവസംവരെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സഹോദരിയുടെ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ പോകണമെന്ന് പറഞ്ഞാണ് മനീഷ് ലീവിന് അപേക്ഷിച്ചതെന്ന് നേരത്തേ സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം നാട്ടില്‍ പോയിരുന്നില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.



Share:

Search

Recent News
Popular News
Top Trending


Leave a Comment