by webdesk3 on | 20-02-2025 06:34:28 Last Updated by webdesk3
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.
അടുത്ത ആഴ്ചയില്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമുള്ള വികസന ഫണ്ടിന്റെ മുന്നാം ഗഡുവായ 1905 കോടി രൂപ അനുവദിച്ചതായി കഴിഞ്ഞ ദിവസം ധനമന്ത്രി അറിയിച്ചിരുന്നു. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1000 കോടി രൂപയും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 245 കോടി വീതവും മുനിസിപ്പാലിറ്റികള്‍ക്ക് 193 കോടിയും കോര്‍പറേഷനുകള്‍ക്ക് 222 കോടിയും ലഭിക്കും.