News Kerala

മൂന്നാര്‍ അപകടം: ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു

Axenews | മൂന്നാര്‍ അപകടം: ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു

by webdesk3 on | 20-02-2025 04:00:22 Last Updated by webdesk3

Share: Share on WhatsApp Visits: 49


മൂന്നാര്‍ അപകടം: ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു



മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിന്റെ ഡ്രൈവറെ പോലീസ് അറസറ്റ് ചെയ്തു. ഡ്രൈവര്‍ വിനീഷ് സുന്ദര്‍രാജാണ് അറസ്റ്റിലായത്. ഡ്രൈവര്‍ അമിത വേഗതയില്‍ അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ അലക്ഷ്യമായി വാഹനമോടിക്കല്‍, മനപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദജിവസമാണ് മൂന്നാര്‍ ഇക്കോ പോയിന്റിന് സമീപം വാഹനം മറിഞ്ഞ് അപകടമുണ്ടായത്. വാഹനത്തില്‍ ആകെ 37 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. നാഗര്‍കോവില്‍ സ്‌കോഡ് ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ മൂന്നാറിലേക്ക് ടൂര്‍ വന്നപ്പോഴാണ് അപകടമുണ്ടായത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment