by webdesk3 on | 20-02-2025 03:18:28 Last Updated by webdesk3
അനധികൃതമായി പാറ പൊട്ടിച്ചു എന്ന പരാതിയില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ അന്വേഷണം. സിവി വര്‍ഗീസും മകനും മരുമകനും ചേര്‍ന്ന് അനധികൃതമായി പാറ പൊട്ടിക്കലും ഇതോടൊപ്പം മണ്ണ് കടത്തലം നടത്തിയെന്ന പരാതിയിലാണ് ജില്ലാ കളക്ടര്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.
ജില്ലാ കളക്ടറുടെ ഉത്തരവ് പിന്നാലെ വില്ലേജ് ഓഫീസര്‍മാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല അടക്കമുള്ള വിവിധ സ്ഥലങ്ങളിലാണ് ജില്ലാ സെക്രട്ടറി പാറ പൊട്ടിക്കലും ഖനനവും നടത്തുന്നത് എന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഈ പ്രദേശത്തുള്ള എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കും.
എന്നാല്‍ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇത് നിഷേധിച്ച് വര്‍ഗീസ് രംഗത്തെത്തിയിട്ടുണ്ട്. തന്റെ കൈകള്‍ ശുദ്ധമാണെന്നാണ് അദ്ദേഹം നല്‍കിയ മറുപടി.
പൊതുപ്രവര്‍ത്തകനാണ് വര്‍ഗീസിനെതിരെ ഇത്തരത്തില്‍ ഒരു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 11നാണ് ജില്ലാ കളക്ടര്‍ക്ക് പരാതി ലഭിച്ചത്.