News Kerala

ഒപ്പിന് കുപ്പി!!; കൈക്കൂലി കേസില്‍ അറസ്റ്റിലായ ജേഴ്‌സന്റെ പകല്‍ ഉണ്ടായിരുന്നത് ലക്ഷങ്ങള്‍ വിലവരുന്ന മദ്യം

Axenews | ഒപ്പിന് കുപ്പി!!; കൈക്കൂലി കേസില്‍ അറസ്റ്റിലായ ജേഴ്‌സന്റെ പകല്‍ ഉണ്ടായിരുന്നത് ലക്ഷങ്ങള്‍ വിലവരുന്ന മദ്യം

by webdesk2 on | 20-02-2025 01:20:36

Share: Share on WhatsApp Visits: 53


ഒപ്പിന് കുപ്പി!!; കൈക്കൂലി കേസില്‍ അറസ്റ്റിലായ ജേഴ്‌സന്റെ പകല്‍ ഉണ്ടായിരുന്നത് ലക്ഷങ്ങള്‍ വിലവരുന്ന മദ്യം

കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ടി. എം. ജേഴ്‌സണില്‍ നിന്നും പിടിച്ചെടുത്തത് 74 കുപ്പി മദ്യം. കൈക്കൂലിയായി കൈപ്പറ്റിയ മദ്യമാണ് വീട്ടില്‍ നിന്നും വിജിലന്‍സ് സംഘം കണ്ടെടുത്തത്. ലക്ഷക്കണക്കിനു രൂപ വില വരുന്ന കുപ്പികളും കൂട്ടത്തിലുണ്ട്. 

ഇന്നലെയും ഇന്നുമായി നടന്ന വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ നിന്നാണ് കുപ്പി പിടിച്ചെടുത്തത്. വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനമടക്കമുള്ള കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ജേഴ്‌സണിന്റെയും കുടുംബത്തിന്റെയും വിവിധ അക്കൗണ്ടുകളില്‍ നിന്നും 84 ലക്ഷം രൂപയാണ് ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങങ്ങളില്‍ ബിനാമി പേരില്‍ ഇയാള്‍ സ്വത്ത് വാങ്ങിക്കൂട്ടിയെന്ന സംശയവുമുണ്ട്.

അപേക്ഷകള്‍ തീര്‍പ്പാക്കണമെങ്കില്‍ കൈക്കൂലി നിര്‍ബന്ധമാണ് എന്നതിനൊപ്പം ഒരു കുപ്പിയും കൂടി വേണം എന്നതാണു ജേഴ്‌സന്റെ ശീലം എന്നാണ് ആര്‍ടിഒ ഓഫിസ് വൃത്തങ്ങള്‍ പറയുന്നത്.  ജേഴ്‌സണെ കുടുക്കിയ ബുധനാഴ്ചത്തെ കൈക്കൂലി കേസിലും മദ്യക്കുപ്പി ചോദിച്ചെന്ന പരാതി ഉള്‍പ്പെട്ടിരുന്നു. ചെല്ലാനം സ്വദേശി മാനേജരായ ബസിന്റെ റൂട്ട് പെര്‍മിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാന്‍ 25,000 രൂപയും കുപ്പിയുമാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഏജന്റുമാര്‍ മുഖേന കൈക്കൂലി ആവശ്യപ്പെട്ട കാര്യം ചെല്ലാനം സ്വദേശി വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം 5000 രൂപയും കുപ്പിയും നല്‍കി. തൊട്ടുപിന്നാലെ ജേഴ്‌സണേയും കൂട്ടാളികളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment