News India

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Axenews | ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

by webdesk2 on | 20-02-2025 06:31:22 Last Updated by webdesk3

Share: Share on WhatsApp Visits: 50


ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ഖ്കും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഒപ്പം ആറു മന്ത്രിമാരും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും എന്‍ഡിഎയുടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ഏകദേശം 50,000 പേര്‍ ഇന്ന്  നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിക്കായി നഗരത്തിലെ മധ്യ, വടക്കന്‍,  പ്രദേശങ്ങളിലായി 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും.

സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായിരിക്കും രേഖ ഗുപ്ത. മുഖ്യമന്ത്രി പദത്തില്‍ ഇത്രയുമധികം വനിത സാന്നിധ്യം മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ല. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതോടെ, മമത ബാനര്‍ജിയോടൊപ്പം രാജ്യത്തെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായിരിക്കും രേഖ ഗുപ്ത. കൂടാതെ, നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക വനിതാ മുഖ്യമന്ത്രി കൂടിയാകും രേഖ ഗുപ്ത. ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി ഉണ്ടാകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. 

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വരുന്നത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ പര്‍വേഷ് വര്‍മ്മ, വിജേന്ദ്ര ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവരാണ് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. ഡല്‍ഹിയിലെ ഓരോ നിവാസിയുടെയും ക്ഷേമത്തിനും ശാക്തീകരണത്തിനും സമഗ്രമായ വികസനത്തിനും വേണ്ടി പൂര്‍ണ്ണ സത്യസന്ധതയോടും സമര്‍പ്പണത്തോടും കൂടി പ്രവര്‍ത്തിക്കുമെന്നും രേഖ ഗുപ്ത പറഞ്ഞു.

ഷാലിമാര്‍ ബാഗ് സീറ്റില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) സ്ഥാനാര്‍ത്ഥിയെ രേഖ ഗുപ്ത ഏകദേശം 30,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മൂന്ന് തവണ കൗണ്‍സിലറായിരുന്ന അവര്‍ക്ക് ആര്‍എസ്എസുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്കാണ രേഖ ഗുപ്ത പരാജയപ്പെടുത്തിയത്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment