by webdesk3 on | 19-02-2025 03:53:39 Last Updated by webdesk3
പിഎസ്‌സി അംഗങ്ങളുടേയും ചെയര്‍മാന്റേയും ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യമായി നിശ്ചയിച്ചു.
സമാനമായി പിഎസ്‌സി അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യവുമാക്കി. നിലവില്‍ ചെയര്‍മാന് 76,000 രൂപയാണ് അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍ അടക്കം 2.26 ലക്ഷം രൂപ ലഭിക്കും. അംഗങ്ങള്‍ക്ക് 2.23 ലക്ഷം രൂപയും പ്രതിമാസം ലഭിക്കും. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് പിഎസ്‌സി നേരത്തെ ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു.
കൂടാതെ വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്‌ക്കരിക്കും