by webdesk3 on | 19-02-2025 03:21:02 Last Updated by webdesk3
മഹാകുംഭമേളയില്‍ ഇതുവരെ പങ്കെടുത്ത വിശ്വാസികളുടെ കണക്കുകള്‍ പുറത്തുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 55 കോടി തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തതായി സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയ ഒട്ടനവധി പേര്‍ പങ്കെടുത്തു.
ഇന്നലെ മാത്രം ഒരു കോടി 15 ലക്ഷം തീര്‍ത്ഥാടകരാണ് ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തത്. ഭക്തര്‍ പുണ്യസ്‌നാനം ചെയ്യുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങളും സര്‍ക്കാരിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. കുംഭമേള അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ ഇവിടേക്ക് എത്തിച്ചേരുന്ന ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ഈ വര്‍ഷത്തെ മഹാകുംഭമേള ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നടക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടന്നു വരാറുള്ളത് കുംഭമേളയെന്നാണ് പണ്ഡിതര്‍ വിളിക്കാറുള്ളത്. എന്നാല്‍ 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നത് മഹാ കുംഭമേളയാണ്. ഈ വര്‍ഷത്തേത് അത്തരത്തില്‍ മഹാകുംഭമേളയെന്നാണ് അറിയപ്പെടുന്നത്.