by webdesk2 on | 19-02-2025 06:02:08
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്തിലായിരിക്കും യോഗം ചേരുക. തുടര്‍ന്ന് 20-ന് രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മറ്റ് എന്‍ഡിഎ നേതാക്കള്‍, സിനിമാ താരങ്ങള്‍, സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രതിനിധികള്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ ഡല്‍ഹിയിലെ ചേരിനിവാസികളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഡല്‍ഹി നിമയസഭാ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി വിജയിച്ച നിയമസഭാംഗങ്ങളില്‍ 15 പേരുടെ പേരുകള്‍ പരിഗണനയിലുണ്ട്. ഇവരില്‍ ഒമ്പത് പേരെ മുഖ്യമന്ത്രി, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, സ്പീക്കര്‍ എന്നീ പ്രധാന സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കും.
ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ യാതൊരു സൂചനയും പുറത്തുവന്നിട്ടില്ല. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അട്ടിമറിച്ച് തിളക്കമാര്‍ന്ന വിജയം നേടിയ പര്‍വേശ് വര്‍മ്മയാണ് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനി. മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. വനിതാ മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍, രേഖ ഗുപ്ത, ശിഖ റോയ് എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീണേക്കും.