by webdesk3 on | 18-02-2025 03:08:03 Last Updated by webdesk3
ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ നാളെ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. നാളെ ബിജെപി നിയമസഭാ കക്ഷി യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ പ്രഖ്യാപിക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് സത്യപ്രിജ്ഞ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പര്‍വേഷ് സിംഗ്, വിജേന്ദര്‍ ഗുപ്ത, രേഖ ഗുപ്ത, ആശിഷ് സൂദ്, സതീഷ് ഉപാധ്യായ, ശിഖ റോയ് തുടങ്ങിയവരുടെ പേരുകളാണ് പ്രധാന ചുമതലകള്‍ വഹിക്കുന്ന മന്ത്രി സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങ് 20 ന് വൈകുന്നേരം 4.30 ന് നടക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നദ്ദ, എന്‍ഡിഎ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 48 എണ്ണം നേടിയാണ് 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തിലെത്തിയത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് 22 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.