by webdesk1 on | 27-08-2024 03:08:53 Last Updated by webdesk1
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളെ തുടര്‍ന്ന് താരസംഘടന അമ്മയില്‍ കൂട്ടരാജി. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചു. ഇതോടെ നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് നടന് പൃഥ്വിരാജ് അടക്കം വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നില്‍ക്കക്കള്ളിയിലാതെ കൂട്ടരാജിയിലേക്ക് എത്തിയത്.
അമ്മയിലെ ഭാരവാഹികളില്‍ ചിലര്‍ നേരിടേണ്ടിവവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മിക ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് രാജി എന്നായിരുന്നു മോഹന്‍ലാല്‍ തന്റെ രാജിക്കത്തില്‍ പറഞ്ഞത്.
രാജിക്കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യദൃശ്യഅച്ചടി മാധ്യമങ്ങളില്‍ അമ്മസംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, അമ്മയുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു.
രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. അമ്മ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നല്കിപ്പോരുന്ന സഹായവും അമ്മയുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
അമ്മയെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം അമ്മയ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും. എന്നായിരുന്നു രാജിക്കത്തില്‍ പറയുന്നത്.
ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ ജനറല്‍ സെക്രട്ടറി സിദ്ദിഖ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ജോയിന്റ് സെക്രട്ടറിയായിരുന്ന ബാബുരാജ് ഈ സ്ഥാനത്തേക്ക് എത്തുമെന്ന് ആഭ്യൂഗങ്ങള് പരക്കുന്നതിനിടെ ബാബുരാജിനെതിരെയും ആരോപണം ഉണ്ടായി. പിന്നീട് കടുത്ത പ്രതിസന്ധിയിലായി അമ്മയും നേതൃത്വവും.
ഇന്ന് നടത്താനിരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിവരം വന്നത്.
മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. അതിനിടയിലാണ് കൂട്ടരാജിയുണ്ടായത്.
കശുവണ്ടി കോര്പ്പറേഷന് അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു
കള്ളാടി മണ്ണിടിച്ചില്‍: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധയിടങ്ങളില്‍ നാശനഷ്ടം
കള്ളാടി മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
വയനാട് ഇരട്ട തുരങ്കപാത: നിർമാണം താൽക്കാലികമായി നിർത്തിവെച്ചെന്ന് മുഖ്യമന്ത്രി
കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ
മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു
കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്