by webdesk1 on | 29-01-2025 08:22:06
തിരുവനന്തപുരം: അർഹമായ പ്രധിനിധ്യം എൻ.ഡി.എയിൽ നിന്ന് കിട്ടാത്തതിനാൽ മുന്നണി വിടണമെന്ന അണികളുടെ വികാരം തണുപ്പിക്കാൻ ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞതാണ് ഇപ്പോൾ ചർച്ച വിഷയം. മുൻപ് പാർട്ടിക്ക് കേന്ദ്രമന്ത്രി സ്ഥാനവും എം.പി സ്ഥാനവും വച്ചുനീട്ടിയതാണെന്നും തിരക്കു കാരണം അത് സ്വീകരിക്കാതിരുന്നതെന്നുമാണ് തുഷാർ പറഞ്ഞത്.
തുഷാറിന്റെ പ്രതികരണത്തിൽ അണികൾ തന്നെ രംഗത്തെത്തി. പാർട്ടി ആഗ്രഹിച്ചത് ഈ നിലയിലുള്ള പരിഗണന ആയിരുന്നുവെന്നും ഇത്രയും വലിയ ഓഫർ കിട്ടിയിട്ടും അത് സ്വീകരിക്കാതിരുന്നത് ബുദ്ധിമോശം ആയിപോയെന്നുമാണ് അണികൾ അഭിപ്രായപ്പെട്ടത്. കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാതിരിക്കാൻ മാത്രമുള്ള തിരക്ക് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ഉണ്ടെന്നു കരുതുന്നില്ലെന്നും പ്രവർത്തകർ പറഞ്ഞു. എന്തായാലും അണികളെ ആശ്വസിപ്പിക്കാൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ തുഷാറിന് തന്നെ തിരിച്ചടിയായ അവസ്ഥയാണ്.
കോട്ടയത്ത് പ്രാദേശിക നേതാക്കളുടെ ഒരു ദിവസത്തെ ക്യാംപിലാണ് തുഷാർ പ്രതികരണം നടത്തിയത്. രണ്ടു മുന്നണികളും ബി.ഡി.ജെ.എസിനെ സ്വീകരിക്കാന്‍ തയാറായി നില്‍ക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് അത്തരത്തില്‍ ആലോചിച്ചു കൂടാ എന്നായിരുന്നു അണികളുടെ പൊതുവികാരം. എന്നാൽ തുഷാറിന് ആഗ്രഹം എൻ.ഡി.എയിൽ തുടരാനായിരുന്നു. ഇത് അണികളും സമ്മതിക്കാനാണ് മുന്‍പ് എം.പിയായും കേന്ദ്രമന്ത്രിയായും ബി.ജെ.പി ദേശീയ നേതൃത്വം തനിക്ക് സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പറഞ്ഞത്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ കാര്യങ്ങളും പാര്‍ട്ടി വിഷയങ്ങളും വ്യക്തിപരമായ തിരക്കും മൂലം അങ്ങോട്ടു പോകാന്‍ കഴിയാത്തതിനാല്‍ പദവികള്‍ ഏറ്റെടുക്കാതിരുന്നതാണ്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, ഐ.ടി.ഡി.സി ഡയറക്ടര്‍, റബര്‍ ബോര്‍ഡ് ഭാരവാഹിത്വം തുടങ്ങിയവ പാര്‍ട്ടിക്കു ലഭിച്ചിട്ടുണ്ട്. പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ ഇനിയും പാര്‍ട്ടിക്കു ലഭിക്കും. ആ സാഹര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ എന്‍.ഡി.എയ്‌ക്കൊപ്പം നിന്ന് മുന്നോട്ടുപോകണമെന്നു തുഷാര്‍ അണികളോട് ആവശ്യപ്പെട്ടു.
ഒൻപതു വര്‍ഷമായി ബി.ജെ.പിയിൽ നിന്നും എന്‍.ഡി.എയിൽ നിന്നും അവഗണനയാണ് നേരിടുന്നതെന്നാണ് ബി.ഡി.ജെ.എസ് നേതാക്കള്‍ ഉയര്‍ത്തുന്ന പ്രധാന പരാതി. എന്‍.ഡി.എയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. ഇതിനെ പ്രതിരോധിക്കുന്നതിനായിരുന്നു തുഷാറിന്റെ കേന്ദ്രമന്ത്രി പദവിയുടെ കഥ പറഞ്ഞത്.
മുന്നണിമാറ്റം സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ തുഷാർ പറഞ്ഞു. എന്‍.ഡി.എയില്‍ ഉറച്ചു നില്‍ക്കും. പാര്‍ട്ടി എന്‍.ഡി.എയില്‍ തുടരുന്നതിൽ നിലവിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും തുഷാര്‍ പറഞ്ഞു.
വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദം: പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാന്‍ പ്രതിപക്ഷം
കോറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍: ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കള്ളാടി മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനം, പ്രതിപക്ഷനേതാവ് ഇന്ന് ദുരന്തഭൂമിയിലെത്തും
കശുവണ്ടി കോര്പ്പറേഷന് അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു
കള്ളാടി മണ്ണിടിച്ചില്‍: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധയിടങ്ങളില്‍ നാശനഷ്ടം
കള്ളാടി മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
വയനാട് ഇരട്ട തുരങ്കപാത: നിർമാണം താൽക്കാലികമായി നിർത്തിവെച്ചെന്ന് മുഖ്യമന്ത്രി
കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്