by webdesk1 on | 28-01-2025 07:57:11
കൊച്ചി: ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ആര് എന്ന ചോദ്യം കാനഡയില്‍ മത്രമല്ല, ഇപ്പോള്‍ ഇന്ത്യയിലും സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഉത്തരം വളരെ വേഗത്തില്‍ പറയാനാകില്ലെങ്കിലും ഒരു ഇന്ത്യന്‍ വംശജ ആ സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയാണ് കാനഡയെ ഇപ്പോള്‍ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാന്‍ കാരണം. ഇന്ത്യയില്‍ നിന്ന് കാനഡയില്‍ സ്ഥിര താമസമാക്കിയ വ്യവസായിയും മോഡലും സമൂഹ്യപ്രവര്‍ത്തകയുമായ റൂബി ധല്ലയാണ് മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ കാനഡയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിന് തയാറായിരിക്കുന്നത്.
ബ്രിട്ടണ്‍ന്റെ മുന്‍ പ്രധാനമന്ത്രി ഋഷി സുനിക് ഇന്ത്യന്‍ വംശനായിരുന്നു. അതിനു ശേഷം മറ്റൊരു വിദേശ വിദേശരാജ്യത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജയുടെ പേര് കേള്‍ക്കുന്നു എന്നതാണ് കാനഡ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. കാനഡയിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഇന്ത്യയില്‍ നിന്നുള്ളവരായതിനാല്‍ വലിയ സാധ്യതയാണ് റൂബിക്കുള്ളത്. രാജ്യത്തെ പ്രബല പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു എന്നതും റൂബിക്ക് നേട്ടമാണ്.
14 വയസുമുതല്‍ ലിബറല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റൂബി ധല്ല 2004 മുതല്‍ 2011 വരെ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ചുണ്ട്. കനേഡയിന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിതകൂടിയാണ് റൂബി ധല്ല. റൂബിയുടെ വിജയം രാജ്യത്തിന്റെ വ്യവസായ രംഗത്തിനും ഇന്ത്യയുമായുള്ള സൗഹൃദ വാണിജ്യ ബന്ധങ്ങളും ശക്തിപ്പെടുത്താന്‍ കഴിയുമെന്നും വിലയിരുത്തുന്നുണ്ട്.
പഞ്ചാബില്‍നിന്ന് കാനഡയിലെ വിന്നിപെഗിലേക്ക് കുടിയേറിയ സിഖ് കുടുംബത്തില്‍ 1974-ലാണ് റൂബിയുടെ ജനനം. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ പശ്ചാത്തലത്തില്‍ പത്താം വയസില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയതാണ് റൂബി ധല്ലയെ പ്രശസ്തയാക്കുന്നത്. കത്തിന് മറുപടിയെഴുതിയ ഇന്ദിര ഗാന്ധി ഇന്ത്യയിലേക്ക് വരുമ്പോള്‍ തന്നെ നേരില്‍ കാണാന്‍ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ധല്ല ഇന്ത്യയിലെത്തുന്നതിന് മുന്‍പ് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു.
യൂണിവേഴ്സ്റ്റി ഓഫ് വിന്നിപെഗില്‍ ബയോ കെമിസ്ട്രിയില്‍ ബിരുദം നേടിയ ധല്ല കനേഡിയന്‍ മെമോറിയല്‍ കോളേജ് ഓഫ് കൈറോപ്രാക്ടിക്കില്‍ നിന്ന് ബിരുദാനന്ദര ബിരുദം നേടി. 1993-ല്‍ കനേഡിയ മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാനഡയില്‍ ചിത്രീകരിച്ച ക്യോന്‍ കിസ് ലിയേ എന്ന ഹിന്ദി സിനിമയില്‍ അഭിനയിച്ചു.
പ്രധാനമന്ത്രി പോള്‍ മാര്‍ട്ടിന്റെ നാമനിര്‍ദ്ദേശത്തിലാണ് 2004-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തുടര്‍ന്ന് ഹൗസ് ഓഫ് കോമണ്‍സ് സ്റ്റാന്റിങ് കമ്മിറ്റി ഓണ്‍ ഹെല്‍ത്തിന്റെ ചുമതലയേറ്റു. തെക്കന്‍ ഏഷ്യയിലെ സുനാമി ദുരിതബാധിതര്‍ക്ക് ധനസമാഹരണത്തിന് ധല്ലയുടെ നേതൃത്വത്തില്‍ നടന്ന കാനഡ ഫോര്‍ ഏഷ്യ എന്ന സംഗീതസദസ് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള കനേഡിയന്‍ സര്‍ക്കാറിന്റെ ചര്‍ച്ചകളിലെല്ലാം ധല്ലയും ഭാഗമായിരുന്നു.
2009-ല്‍ ടൊറോന്റോ സ്റ്റാര്‍ എന്ന പത്രം റൂബി ധല്ലയ്ക്കെതിരേ ശക്തമായ ആരോപണവുമായി രംഗത്തുവന്നു. അനധികൃത കുടിയേറ്റക്കാരായ രണ്ടു സ്ത്രീകളെ അമ്മയെ പരിചരിക്കാന്‍ ജോലിക്കെടുത്തുവെന്നും അവരെ ഉപദ്രവിച്ചുവെന്നുമായിരുന്നു ആരോപണം. പ്രതിപക്ഷം ഇതേറ്റു പിടിച്ചതോടെ വലിയ വിവാദമായി. മാസങ്ങള്‍ നീണ്ട കോടതി വ്യവഹാരത്തിന് ശേഷം ധല്ല കുറ്റവിമുക്തയായി.
ഹെല്‍ത്ത് കെയര്‍ റിയല്‍ എസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധല്ല ഗ്രൂപ്പിന്റെ സി.ഇ.ഒയും പ്രസിഡന്റുമാണ് റൂബി ധല്ല. സഹോദരന്‍ നീല്‍ ധല്ലയുടെ മരണശേഷമാണ് ധല്ല ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്