by webdesk1 on | 28-01-2025 12:41:11
ന്യൂയോര്‍ക്ക്: വിവരസാങ്കേതിക രംഗത്ത് അമേരിക്കയുടെ കിരീടം ഇളവി വീഴുന്നതിന്റെ സൂചനകളാണ് അടുത്തിടെയായി ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ചൈനീസ് ടെക്‌നോളജീസ് മേഖലയില്‍. മൊബൈല്‍ ഫോണുകളുടെ ചിപ്പുകളില്‍ തുടങ്ങി സാങ്കേതിക രംഗത്ത് ചൈന അമേരിക്കയ്ക്കുമേല്‍ അധിപത്യ ശക്തിയായി വളര്‍ന്നിരിക്കുകയാണ്. അമേരക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് അധികാരം ഏറ്റതിന് ശേഷം നടത്തിയ ചില തീരുമാനങ്ങളും കൂട്ടുകെട്ടുകളുമൊക്കെ സാങ്കേതിക രംഗത്തെ ചൈനയുടെ ഈ ആധിപത്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. പക്ഷെ ട്രംപ് അധികാരമേറ്റ് 10 ദിവസം തികയും മുന്‍പ് തന്നെ എട്ടിന്റെ പണിയാണ് അമേരിക്കയ്ക്ക് ചൈന കൊടുത്തത്.
ട്രംപ് പ്രസിഡന്റ് പദത്തിലേക്ക് മടങ്ങിവന്ന ശേഷം സ്വീകരിച്ച തീരുമാനങ്ങളിലൊന്നായിരുന്നു ചൈനീസ് കമ്പനിയായ ടിക് ടോക്കിനെതിരെ സ്വീകരിച്ച നടപടി. ഇതിനു പിന്നാലെയാണ് അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് എഐ അധിഷ്ഠിത ആപ്ലിക്കേഷനായ ഡീപ്‌സീക് ചൈന അവതരിപ്പിച്ചത്. വെറും രണ്ട് മാസംകൊണ്ട് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അമേരിക്കയുടെ ചാറ്റ് ജിപിടിയേയും മൈക്രോസോഫ്റ്റിന്റെ ജെമിനയുമൊക്കെ പിന്നിലാക്കി. എഐയില്‍ യുഎസ് നിലനിര്‍ത്തിയിരുന്ന ആധിപത്യമാണ് ഇതോടെ ചൈനീസ് ചാറ്റ് ബോട്ട് തകര്‍ത്തിരിക്കുന്നത്.
പ്ലേ സ്റ്റോറിലും ആപ്പില്‍ സ്റ്റോറിലുമെല്ലാം ടോപ്‌റേറ്റഡ് ആപ്പായി ഡീപ്‌സീക് മാറി കഴിഞ്ഞു. പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാമെന്നതാണ് ആളുകളെ കുടുതലായി ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യം. മാത്രമല്ല മറ്റ് എ.ഐ ആപ്ലിക്കേഷനുകളേക്കാള്‍ കാര്യക്ഷമതയോടെ പ്രതികരിക്കുന്നു എന്നതും ഡീപ്‌സീക്കിന്റെ മികവായി സാങ്കേതിക ലോകം വിലയിരുത്തുന്നു.
ഭാരിച്ച നിര്‍മാണ ചിലവാണ് ചൈന ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്ക നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ചാറ്റ് ജിപിടിയുടെ വികസിപ്പിച്ചെടുക്കുന്നതില്‍ നൂറു മില്യന്‍ ഡോളറിന്റെ സാമ്പത്തിക ചിലവുണ്ടായെങ്കില്‍ ഡീപ്‌സീക് ന് ചിലവഴിച്ചത് അഞ്ച് മില്യന്‍ ഡോളറെന്നാണ് പുറത്തുവരുന്ന കണക്ക്. അമേരിക്ക ഈ കണക്ക് തള്ളിപ്പറയുന്നുണ്ടെങ്കിലും കുറഞ്ഞ ചിലവില്‍ അമേരക്കന്‍ ഉല്‍പ്പന്നങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക മികവോടെയോ അല്ലെങ്കില്‍ അതിനേക്കാള്‍ മുകളിലോ നില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ലോകത്തെ ഞെട്ടിച്ചിട്ടുള്ളവരാണ് ചൈന.
ചൈനീസ് എ.ഐ ചാറ്റ്‌ബോട്ടായ ഡീപ്‌സീക് അപായമണിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്. ഡീപ്‌സീക്കിന്റെ സ്വീകാര്യത യു.എസ് ഓഹരിവിരണിയില്‍ അമേരിക്കന്‍ ടെക് ഭീമന്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്‍വിഡിയ, മെറ്റാ, മൈക്രോസോഫ്റ്റ് എന്നിവയുള്‍പ്പെടെ യു.എസിലെ എ.ഐയുമായി ബന്ധപ്പെട്ട പ്രധാന കമ്പനികളുടെയെല്ലാം ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ചൈനീസ് കമ്പനികള്‍ കുറഞ്ഞ ചെലവില്‍ എഐ വികസിപ്പിക്കുന്നുവെന്നത് മികച്ച കാര്യം തന്നെയാണെങ്കിലും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താന്‍ സിലിക്കണ്‍വാലിയെ ഇത് പ്രേരിപ്പിക്കുമെന്നതിനാല്‍ ഇപ്പോഴത്തെ ആഘാതം പോസിറ്റാവായെടുക്കാമെന്നും ട്രംപ് പറഞ്ഞു.
തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്