by webdesk1 on | 27-01-2025 09:21:38 Last Updated by webdesk1
ന്യൂയോര്‍ക്ക്: രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം നടപ്പാക്കാനുള്ള ഉദ്യോഗസ്ഥ നടപടികള്‍ അതിരുകടക്കുന്നുവെന്ന് ആരോപണം. നിയന്ത്രണം ലംഘിച്ച് ആരാധനാലയങ്ങളില്‍ പോലും റെയ്ഡ് നടത്തുകയാണ്. ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സിഖ് മതവിശ്വാസികളുടെ ഗുരുദ്വാരകളില്‍ പരിശോധന നടത്തിയതാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.
അനധികൃത അന്യഗ്രഹജീവികള്‍ എന്ന വിശേഷണത്തോടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നടത്തിയ പരിശോധനകളെ സിഖ് സംഘടനകളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവന്നു. ഗുരുദ്വാരകള്‍ സിഖ് വിഘടന വാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ജോ ബൈഡന്റെ ഭരണ കാലത്ത് ആരാധനാലയങ്ങളില്‍ പോലീസിന്റെയും നിയമ നിര്‍വഹണ ഏജന്‍സികളുടെയും പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ആരാധനാ കേന്ദ്രങ്ങളെ സെന്‍സിറ്റീവ് ഏരിയ എന്ന നിലയില്‍ കണക്കാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ട്രംപ് വന്നതോടെ അതൊക്കെ എടുത്തു മാറ്റി. തുടര്‍ന്നാണ് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി തുടങ്ങിയ സ്ഥലങ്ങളിലെ ഗുരുദ്വാരകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകളും നിരീക്ഷണങ്ങളും തുടങ്ങിയത്.
ആരാധനാലയങ്ങളില്‍ അനുവാദമില്ലാതെ കയറിയതിനെതിരെ സിഖ് സംഘടനകളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. ഗുരു ദ്വാരകളുടെ പവിത്രതയെയും തങ്ങളുടെ വിശ്വാസത്തെയും ബാധിക്കുന്നതാണ് നടപടികളെന്നാണ് അവരുടെ വാദം. കുടിയേറ്റ നിയമത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഹോം ലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.
തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്