by webdesk1 on | 27-01-2025 10:34:29 Last Updated by webdesk1
പാലക്കാട്: വലിയൊരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയ പാലക്കാട് ബി.ജെ.പിയില്‍ അനുനയം. രാജി ഭീഷണി മുഴക്കിയ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള കൗണ്‍സിലര്‍മാരെ ആര്‍.എസ്.എസ് ഇടപെട്ട് പിന്തിരിപ്പിച്ചു. തല്‍ക്കാലം രാജിവയ്ക്കില്ലെന്ന് വിമത കൗണ്‍സിലര്‍മാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രശാന്ത് ശിവന്‍ ബി.ജെ.പി ജില്ല അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തു.
സി.കൃഷ്ണകുമാര്‍ പക്ഷക്കാരനായ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ജില്ല അധ്യക്ഷന്‍ ആക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒന്‍പത് കൗണ്‍സിലര്‍മാര്‍ രാജി ഭീഷണി മുഴക്കിയത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കൃഷ്ണകുമാറിന്റെ ബിനാമിയെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ ഇന്ന് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കുമെന്നും വിമതര്‍ പ്രഖ്യപിച്ചിരുന്നു. എതിര്‍പ്പുകളെയെല്ലാം വളരെ എളുപ്പത്തില്‍ നിഷ്ഭ്രമമാക്കിയാണ് ആര്‍.എസ്.എസ് പ്രശ്‌നം പരിഹരിച്ചത്. രാജിയില്‍ നിന്ന് വിമതരെ പിന്തിരിപ്പിച്ചെന്ന് മാത്രമല്ല പ്രശാന്ത് ശിവനെ ജില്ല അധ്യക്ഷനാക്കുകയും ചെയ്തു.
മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതെന്നാണ് വിമത ശബ്ദമുയര്‍ത്തുന്നവരുടെ ആക്ഷേപം. 45 നും 60 നു ഇടയില്‍ പ്രായമുള്ളവരെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കേണ്ടത്. ചുരുങ്ങിയത് ആറ് വര്‍ഷം ബി.ജെ.പിയില്‍ സജീവാംഗത്വവും വേണം. 35 വയസ് മാത്രമുള്ള പ്രശാന്ത് ശിവനുള്ളത്. ബി.ജെ.പിയിലെ പ്രവര്‍ത്തിപരിചയമാകട്ടെ നാല് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം മാത്രം. അതുമാത്രമല്ല കൂടുതല്‍ വോട്ട് ലഭിച്ചവരെ മാറ്റിനിര്‍ത്തിയാണ് തന്റെ പക്ഷക്കാരനെ കൃഷ്ണകുമാര്‍ തിരുകി കയറ്റിയതെന്നും വിമതര്‍ ആരോപിച്ചു.
ബി.ജെ.പിയിലെ പൊട്ടിത്തെറി അനുകൂല സാഹചര്യമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചതിനിടെയാണ് പ്രശ്‌നം രമ്യമയായി പരിഹരിക്കപ്പെട്ടത്. സന്ദീപ് വാര്യറെ മുന്‍ നിര്‍ത്തിയുള്ള ഓപ്പറേഷനായിരുന്നു കോണ്‍ഗ്രസ് ആലോചിക്കുന്നത്. വിമതര്‍ നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ച് നീക്കുപോക്ക് ഉണ്ടാക്കുമെന്ന് സന്ദീപ് വാര്യര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ആകെ 52 അംഗങ്ങളുളള നഗരസഭയില്‍ ബി.ജെ.പിക്ക് 28 അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് 16, വെല്‍ഫെയര്‍ പാര്‍ട്ടി 1, എല്‍.ഡി.എഫ് 7 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ അംഗബലം. വിമത ശബ്ദമുയര്‍ത്തിയ കൗണ്‍സിലര്‍മാര്‍ രാജിവെച്ചിരുന്നെങ്കില്‍ ബി.ജെ.പിയുടെ കക്ഷിനില 19 ആയി ചുരുങ്ങുമായിരുന്നു. അതുവഴി നഗരസഭാ ഭരണം പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. ആര്‍.എസ്.എസിന്റെ ഇടപെടലിനെ തുടര്‍ന്ന് വലിയൊരു പ്രതിസന്ധിയാണ് ബി.ജെ.പി മറികടന്നത്.
തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്