by webdesk1 on | 25-08-2024 08:14:20 Last Updated by webdesk1
കൊച്ചി: സിനിമ സംഘടനാ മേഖലയില്‍ കരുത്താര്‍ജിച്ച സിദ്ദിഖിന്റെ അപ്രതീക്ഷിത പതനമായിരുന്നു ഇന്നലെ രാജിയിലൂടെ സംഭവിച്ചത്. 24 വര്‍ഷക്കാലം താര സംഘടനയായ അമ്മയുടെ ഭരണ സമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ച സിദ്ദിഖ് കഴിഞ്ഞ ജൂണ്‍ 30 നാണ് പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ നേതൃത്വവും പുതിയ ആശയങ്ങളുമായി മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായ എറ്റ പ്രഹരമായിരുന്നു ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതും അതിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളും.
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളേറെയും സംഘടനയെ ചോദ്യമുനയില്‍ നിര്‍ത്തിയതോടെ പുതിയ ഭരണ നേതൃത്വം പരുങ്ങലിലായി. എന്ത് പറയണം എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറച്ച് ദിവസം ഒഴിഞ്ഞു നടന്നു. സംഘടനയ്ക്കുള്ളില്‍ നിന്നു തന്നെ അപസ്വരങ്ങള്‍ ശക്തമായതോടെ പ്രതികരിക്കാതിരിക്കാനാകാത്ത അവസ്ഥയിലായി.
പ്രസിഡന്റ് മോഹന്‍ലാലിന്റെ അഭാവത്തില്‍ പിന്നെ ആ ചുമതല ഏറ്റെടുത്തത് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ആണ്. ആരെ കൊള്ളണം ആരെ തള്ളണമെന്ന വിഷമാവസ്ഥയിലാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു സിദ്ദിഖിന്റെ പ്രതികരണങ്ങളേറെയും. സിദ്ദിഖ് സ്വീകരിച്ച ഒഴുക്കന്‍ നിലപാടിനെ ജഗദീഷും ഉര്‍വശിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. സിദ്ദിഖിന് അങ്ങനെയേ പറയാന്‍ കഴിയുകയുള്ളു എന്ന് ഒരു മുഴം മുന്‍പേ ഉര്‍വശി പറഞ്ഞുവച്ചു.
അതിന്റെ പൊരുള്‍ എന്താണെന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു തൊട്ടടുത്ത ദിവസം യുവ നടിയില്‍ നിന്നുണ്ട വെളിപ്പെടുത്തലും തുടര്‍ന്ന് സിദ്ദിഖിന്റെ രാജിയും. ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ് 55-ാമത്തെ ദിവസമായിരുന്നു രാജി. ആരോപണം നേരിടുന്ന ഒരാള്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത് ശരിയല്ലെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുപോലും അഭിപ്രായം വന്നതോടെ രാജിയല്ലാതെ മറ്റൊരു മാര്‍ഗം ഉണ്ടായിരുന്നില്ല.
2000 ല്‍ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായ സിദ്ദിഖ് പിന്നീട് വന്ന എല്ലാ കമ്മിറ്റിയിലും നിര്‍വാഹക സമിതി അംഗമായി. 2018 ലാണ് അതിലൊരു മാറ്റം ഉണ്ടാകുന്നത്. ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായതോടെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തി. തൊട്ടടുത്ത സമിതിയില്‍ ട്രഷററും ആയിരുന്നു. അവിടെ നിന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്. സിദ്ദിഖ് രാജിവച്ചതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തണം. അതുവരെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറല്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കും.
ഖജനാവിലെ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അനുവദിക്കില്ല; വിമര്‍ശനവുമായി വി. ഡി. സതീശന്
ഭൂമിയില്‍ പിറക്കാത്ത നിലവിളികള്‍ ദൈവം കേട്ടു: രാഹുലിന്റെ അറസ്റ്റിനെ കുറിച്ച് പരാതിക്കാരിയുടെ പ്രതികരണം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുക്കാന്‍ നിയമസഭ; എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കല്‍ പരിഗണനയില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്വമില്ല; കെ. മുരളീധരന്
രാഹുലിനെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു; പ്രതിഷേധിച്ച് യുവജന സംഘടനകള്‍
തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ സംശയം; രാജീവ് ചന്ദ്രശേഖര്‍
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം; പോലീസ് കോടതിയെ സമീപിച്ചു
കലോത്സവ വേദികളുടെ പേരിലെ വിവാദം; താമര ഉള്‍പ്പെടുത്തി പരിഹാരം
തന്ത്രിയുടെ അറസ്റ്റില്‍ സംശയമുണ്ടെന്ന് ബിജെപി; മന്ത്രിമാരെ രക്ഷിക്കാനാണോ നടപടി എന്ന് സന്ദീപ് വചസ്പതി
കരൂര്‍ ദുരന്തം: വിജയുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്