by webdesk1 on | 26-01-2025 08:36:32 Last Updated by webdesk1
തിരുവനന്തപുരം: അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായ കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരത്തിനായി മുന്നോട്ട് വച്ച ഫോര്‍മുലയും പാളുന്നു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരനെ നീക്കി വിഭാഗീയത അവസാനിപ്പിക്കാന്‍ നടത്തിയ നീക്കമാണ് എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. തനിക്ക് മാത്രം എന്താണ് അയോഗ്യതയെന്നും തന്നെ മാറ്റിയാല്‍ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് വി.ഡി. സതീശനേയും മാറ്റണമെന്ന് സുധാകരന്‍ നിലപാടെടുത്തു. ഇതോടെ വെട്ടിലായ ഹൈക്കമാന്‍ഡ് തല്‍ക്കാലം നേതൃമാറ്റ നടപടികള്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചതായാണ് സൂചന.
പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറുന്നതില്‍ തനിക്കുള്ള അതൃപ്തി കെ.സുധാകരന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മാറുന്നതിനൊപ്പം പ്രതിപക്ഷ നേതാവും മാറണമെന്നും സുധാകരന്‍ അറിയിച്ചതായാണ് സൂചന. ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉണ്ടായ വിജയത്തില്‍ പാര്‍ട്ടിയെ നയിച്ചത് താനാണ്. സതീശന്‍ തുടരുന്നുവെങ്കില്‍ തനിക്ക് മാത്രം എന്താണ് അയോഗ്യതയെന്ന് സുധാകരന്‍ ചില നേതാക്കളോട് ചോദിച്ചു. തന്റെ സമ്മതമില്ലാതെ പദവിയില്‍നിന്ന് മാറ്റിയാല്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് സുധാകരന്‍ നല്‍കിയതായാണ് സൂചന.
സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കെ.സി. വേണുഗോപാല്‍ കണ്ണൂരില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കെ. സുധാകരനുമായി ഒത്തുപോകണമെന്ന നിലപാട് വി.ഡി. സതീശനെയും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. തല്‍ക്കാലം സമ്പൂര്‍ണ പുനഃസംഘടന ഒഴിവാക്കി ഒഴിവുകള്‍ നികത്തി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. യു.ഡി.എഫിന്റെ മലയോര സമരയാത്ര കഴിയുന്നതു വരെയോ അല്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പു വരെയോ ആകാം പുനഃസംഘടന നീട്ടിയത്. അതേസമയം എല്ലാവര്‍ക്കും സ്വീകര്യമായ സമവാക്യം കണ്ടെത്താനായാല്‍ ജാഥ കഴിഞ്ഞാല്‍ സമ്പൂര്‍ണ പുനഃസംഘടന നടന്നേക്കും.
ജനകീയ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. നിയമസഭയില്‍ അധികാരം പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ കരുനീക്കം നടത്തുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സതീശനോട് ദൗത്യവുമായി മുന്നോട്ടുപോകാന്‍ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം 42 സീറ്റുകള്‍ കൂടി അധികം കണ്ടെത്തണമെന്നും ഈ സീറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നുമാണ് സതീശന്‍ രാഷ്ട്രീയകാര്യ സമിതിയെ അറിയിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടി മികച്ച പ്രകടനം നടത്തണം. അങ്ങനെയെങ്കില്‍ നിയമസഭയിലേക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നായിരുന്നു സതീശന്റെ പദ്ധതി.
വണ്ടാനം മെഡിക്കല്‍ കോളേജ് ശസ്ത്രക്രിയ പിഴവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്റെ കുടുംബം
തൃശൂരില്‍ പത്മജ വേണുഗോപാല്‍, പാലക്കാട്ട് ശോഭാ സുരേന്ദ്രന്; ബിജെപി സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിട സ്ലാബ് തകര്‍ന്ന് വീണ് അപകടം; 2 മരണം
കര്‍ണാടകത്തില്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോര് കടുക്കുന്നു; കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം
കേരളത്തില്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിന്; കിരണ്‍ റിജിജു
പൂഞ്ഞാറില്‍ മത്സരിക്കാന്‍ തയാറെന്ന് പി സി ജോര്‍ജ്; ബിജെപി നേതൃത്വത്തെ അറിയിച്ചു
മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയ് അന്തരിച്ചു
ശബരിമല കൊടിമര പ്രതിഷ്ഠ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
ചെങ്കോട്ടുകോണം ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂളില്‍ വന്‍ തീപിടിത്തം; മൂന്ന് സ്കൂള്‍ ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ്: നേമത്ത് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്