by webdesk1 on | 25-08-2024 11:51:52 Last Updated by webdesk1
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളില്‍ സിനിമ മേഖലയില്‍ കൂട്ടരാജി. താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്തും രാജിവച്ചു.
യുവ നടിയുടെ പീഡന ആരോപണത്തിനു പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമര്‍പ്പിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു കത്തിലുള്ളത്. നിലവില്‍ ഊട്ടിയിലാണ് സിദ്ദിഖ്.
നടന്‍ സിദ്ദിഖില്‍നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി രേവതി സമ്പത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. എനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ, ഈ സാഹചര്യത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഞാന്‍ സ്വമേധയാ രാജിവയ്ക്കുന്നതായി താങ്കളെ അറിയിച്ചുകൊള്ളട്ടെ എന്നതാണ് കത്തിലെ വരികള്‍.
സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷമുണ്ടായ ദുരനുഭവമാണ് യുവ നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഷോ കഴിഞ്ഞ് സിദ്ദിഖ് തന്നെ മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അവിടെ ചെന്നപ്പോഴാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. പറഞ്ഞു. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രഞ്ജിത്ത് രാജിവച്ചത്. തന്നെ ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് രഞ്ജിത്തിനെതിരെ വ്യാപക വിമര്‍ശനമാണുണ്ടായത്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവയ്ക്കണമെന്നും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാക്കളും സിനിമയില്‍ തന്നെയുള്ള ചിലരും ആവശ്യം ഉന്നയിച്ചു. എന്നാല്‍ കേസെടുക്കാന്‍ തയാറാകാതെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിഷേധം വ്യാപകമായതോടെ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് രഞ്ജിത്തിനെ കൈയ്യൊഴിയാന്‍ സര്‍ക്കാര്‍ തയാറായത്. തുടര്‍ന്നായിരുന്നു രാജി.
സത്യമെന്താണെന്നറിയാതെയാണു ചിലര്‍ ആക്രമണം നടത്തുന്നതെന്നായിരുന്നു രാജിയെ തുടര്‍ന്ന് രഞ്ജിത്ത് പ്രതികരിച്ചത്. പാര്‍ട്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും സംഘടിതമായി ആക്രമണം നടത്തുന്നു. ചെളി വാരിയെറിയുന്നു. അതിന് എന്റെ പേര് ഉപയോഗിക്കുന്നുവെന്നത് അപമാനകരമാണ്. ഞാനെന്ന വ്യക്തി കാരണം സര്‍ക്കാര്‍ പ്രതിച്ഛായയ്ക്കു കളങ്കമേല്‍ക്കുന്ന പ്രവൃത്തി എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. നിയമപോരാട്ടത്തിലൂടെ സത്യം തെളിയിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു.
ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നതിനാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. വീടിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെയാണ്. തനിക്ക് ഒരു മാധ്യമക്യാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല്‍ ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്