by webdesk1 on | 24-08-2024 04:18:05 Last Updated by webdesk1
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖിനെ തള്ളി കൂടുതല്‍ നടിമാര്‍ രംഗത്ത്. റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട നടി ഉര്‍വശി കുറ്റക്കാര്‍ക്കെതിരെ ആദ്യം നടപടിയെടുക്കേണ്ടത് താരസംഘടനയായ അമ്മയാണെന്നും തുറന്നടിച്ചു. അതേസമയം സിനിമയില്‍ പവര്‍ഗ്രൂപ്പുണ്ടെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ശരിവെച്ച് നടി ശ്വേത മേനോനും രംഗത്തെത്തി.
ആലോചിക്കാം, പഠിച്ച് പറയാം എന്നൊന്നും പറയാതെ ആരോപണങ്ങള്‍ക്കെതിരെ ഗൗരവമായ നടപടി അമ്മ നടത്തേണ്ടതാണെന്നാണ് ഉര്‍വശി പ്രതികരിച്ചത്. സ്ത്രീകളാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നെങ്കിലും പുരുഷന്മാരെയും ബാധിക്കുന്നതാണെന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ ഉര്‍വശി പറഞ്ഞു.
വര്‍ഷങ്ങളായി സിനിമയാണ് തന്റെയടക്കം ഉപജീവനം. അത്തരം ഒരു മേഖലയില്‍ ഇത്തരം ചില പുരുഷന്മാര്‍ക്കിടയിലാണ് ജീവിക്കുന്നത് എന്നത് ശരിക്കും ഞെട്ടിക്കുന്ന കാര്യമാണ്. അങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ. ഇവിടെ സ്ത്രീയും പുരുഷനും കൈകോര്‍ത്താണ് നല്ല സിനിമകള്‍ ഉണ്ടാകുന്നത്. എന്നാല്‍ എല്ലാ മേഖലകളിലും ഉള്ളപോലെ ചില മോശം പ്രവണതകള്‍ ഇവിടെയുമുണ്ട്.
പക്ഷെ അതിനെതിരെ അമ്മ സംഘടന ഒരു നിലപാട് എടുക്കണം. സര്‍ക്കാരും എടുക്കണം. ചോദിക്കാനും പറയാനും ആളുണ്ട് എന്ന ബോധ്യം ഉണ്ടാകിയെടുക്കണം. മലയാള സിനിമയെക്കുറിച്ച് ഒരു അന്യഭാഷ നടി പറയുക എന്നത് മോശമാണ്. അവര്‍ എന്തായിരിക്കും അവരുടെ നാട്ടില്‍ പോയി പറഞ്ഞിരിക്കുക.
ഇത് ഗൗരവമേറിയ സംഭവമാണ്. പരാതിയുള്ളവര്‍ കൂട്ടത്തോടെ രംഗത്ത് വരുന്ന അവസ്ഥായാണ് ഇനിയുണ്ടാകുക. ആ സ്ത്രീകള്‍ക്കൊപ്പമാണ് താന്‍. ഇന്നലെ സിദ്ദിഖിന്റെ പ്രതികരണം ഉത്തരവാദിത്ത പൂര്‍ണമായിരുന്നില്ല. സംഘടനാ ഭാരവാഹി എന്ന നിലയില്‍ അങ്ങനെയെ പറയാന്‍ സാധിക്കൂ. എന്നാല്‍ അതിന് അപ്പുറം നിലപാട് വേണമായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു.
അതേസമയം മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നടി ശ്വേതാ മേനോന്‍ ശരിവച്ചു. പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും ഉണ്ടാകും. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ ഇല്ലാതെയായത് അതിന്റെ ഭാഗമായിട്ടാണെന്നും ശ്വേത പറഞ്ഞു.
സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് താന്‍ വിശ്വസിക്കുന്നു. അവര്‍ പരസ്പരം പിന്തുണച്ചാല്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. ഞാന്‍ തന്നെ പത്ത് പന്ത്രണ്ട് കേസുകളില്‍ പോരാടുന്ന ആളാണ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ പലതിലും പ്രതികരിക്കാറുണ്ട്. അതുകൊണ്ട് ഇതൊന്നും പുതുമയല്ല. നോ പറയേണ്ടടത്ത് നോ പറയണം.
ഒരുപാട് സ്ത്രീകള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ എനിക്ക് നേരിട്ടറിയാം. വേതനത്തിന്റെയും സമയത്തിന്റെയും ലൊക്കേഷന്റെയും കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. സ്ത്രീകള്‍ക്കു വേണ്ടി എപ്പോഴും ശക്തമായി കൂടെ നിന്നിട്ടുള്ള ആളാണ് ഞാന്‍. വര്‍ഷങ്ങളായി സിനിമ കിട്ടാതിരുന്നതും അതിനുദാഹരണമാണ്. മോശമായ അനുഭവം വ്യക്തിപരമായി എനിക്ക് ഉണ്ടായിട്ടില്ല. എന്നാല്‍ അനധികൃത വിലക്ക് എനിക്കും നേരിട്ടിട്ടുണ്ട്. കരാര്‍ ഒപ്പിട്ട ഒന്‍പത് സിനിമകള്‍ ഒരുസുപ്രഭാതത്തില്‍ ഇല്ലാതായത് അതിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല്‍ ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്