by webdesk1 on | 24-08-2024 08:48:24
കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന പോളണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഉക്രെയ്ന് സന്ദര്‍ശനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കൊടിമ്പിരികൊണ്ട് നില്ക്കുന്ന റഷ്യ-ഉക്രെയ്ന് യുദ്ധത്തിന് സമാധാന പൂര്‍ണമായ ഒരു അവസാനത്തിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് കഴിയുമോയെന്നാണ് ലോകം നോക്കിക്കാണുന്നത്.
പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയുമായി മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സമാധാന ശ്രമങ്ങള്‍ക്കുള്ള ഇന്ത്യയുടെ സന്നദ്ധത നരേന്ദ്ര മോദി ആവര്‍ത്തിച്ചു. സംഘര്‍ഷം പരിഹരിക്കുന്നതിനായി ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരസ്പരം ഇടപഴകാന്‍ യുദ്ധം ചെയ്യുന്ന കക്ഷികളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
മാത്രമല്ല റഷ്യ ഉക്രെയ്ന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയില്‍ നടത്തണമെന്നാണ് സെലന്‍സ്കി മോദിക്ക് മുന്നിലേക്ക് വച്ച നിര്‍ദേശം. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളില്‍ പ്രധാന പങ്ക് വഹിക്കണമെന്നും സെലന്‍സ്കി പറഞ്ഞു. ഇന്ത്യ ഉടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സെലന്‍സ്കി വ്യക്തമാക്കി. ഇന്ത്യ ഉക്രെയ്ന് ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
റഷ്യ ഉക്രെയ്ന് യുദ്ധത്തില്‍ ഇന്ത്യ ഒരിക്കലും നിഷ്പക്ഷത പുലര്ത്തിയിരുന്നില്ലെന്നായിരുന്നു കീവ് സന്ദര്‍ശന വേളയില്‍ മോദി പറഞ്ഞത്. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ സമാധാനത്തിന്റെ വശമാണ് തിരഞ്ഞെടുത്തത്. മാനുഷിക കാഴ്ചപ്പാടില്‍ നിന്ന് എന്ത് ആവശ്യമുണ്ടായാലും ഇന്ത്യ എപ്പോഴും ഉണ്ടാകുമെന്ന ഉറപ്പും മോദി സെലന്‍സ്കിക്ക് നല്കി.
കിഴക്കന്‍ ഉക്രെയ്നില് റഷ്യന്‍ സൈന്യം മുന്നേറുകയും റഷ്യയിലെ കുര്‍സ്ക് മേഖലയില്‍ കൈവ് നുഴഞ്ഞുകയറ്റം ആരംഭിക്കുകയും ചെയ്ത സമയത്താണ് പ്രധാനമന്ത്രി മോദിയും വോളോഡിമര്‍ സെലെന്‍സ്കിയും തമ്മിലുള്ള കൂടിക്കാഴ്ച. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രെയ്ന് സന്ദര്‍ശിക്കുന്നത്.
സന്ദര്‍ശനത്തിന്റെ ഭാഗമമായി ഇന്ത്യ ഉക്രെയ്ന് ഭാരത് ഹെല്‍ത്ത് ഇനിഷ്യേറ്റിവ് ഫോര്‍ സഹയേഗ് ഹിത ആന്‍ഡ് മൈത്രി ക്യൂബുകള്‍ സമ്മാനിച്ചു. പരിക്കേറ്റവരെ വേഗത്തില്‍ ചികിത്സിക്കാനും ജീവനുകള്‍ രക്ഷിക്കാനുമുള്ള മരുന്നുകളും ഉപകരണങ്ങളുമാണ് ക്യൂബിലുള്ളത്. പ്രതിദിനം 15 ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഉപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മാനുഷിക സഹായത്തിന് നന്ദിയെന്നാണ് ഇന്ത്യയുടെ സമ്മാനം സ്വീകരിച്ചുകൊണ്ട് സെലന്‍സ്കി പറഞ്ഞത്.
സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും. രണ്ട് ദിവസം പോളണ്ടിലും ഒരു ദിവസം യുക്രൈയിനിലും ചിലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയെത്തുന്നത്.
കശുവണ്ടി കോര്പ്പറേഷന് അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു
കള്ളാടി മണ്ണിടിച്ചില്‍: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധയിടങ്ങളില്‍ നാശനഷ്ടം
കള്ളാടി മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
വയനാട് ഇരട്ട തുരങ്കപാത: നിർമാണം താൽക്കാലികമായി നിർത്തിവെച്ചെന്ന് മുഖ്യമന്ത്രി
കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ
മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു
കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്