by webdesk1 on | 24-08-2024 08:23:54
ചികാഗോ: അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാനുള്ള അവസരം ഏറ്റെടുത്ത് ഇന്ത്യന്‍ വംശജ കൂടിയായ കമല ഹാരിസ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാമനിര്‍ദേശം കമല ഹാരിസ് സ്വീകരിച്ചു. വര്‍ഗ-ലിംഗ- കക്ഷിഭേദമന്യേ എല്ലാ അമേരിക്കക്കാര്‍ക്കുംവേണ്ടി പ്രസിഡന്റ് ആവാനുള്ള നാമനിര്‍ദേശം സ്വീകരിക്കുകയാണെന്ന് നാലു ദിവസമായി ചികാഗോയില്‍ നടന്ന ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനില്‍ കമല ഹാരിസ് പറഞ്ഞു.
45 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ എതിരാളിയായ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ അവര്‍ കടന്നാക്രമിച്ചു. ഒട്ടും ഗൗരവമില്ലാത്ത ഡോണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റാകുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കമല പറഞ്ഞു. ട്രംപ് ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ പാര്‍ലമെന്റിലേക്ക് ആള്‍ക്കൂട്ടത്തെ അയച്ചു. അവര്‍ നിയമപാലകരെ ആക്രമിച്ചു. ആള്‍ക്കൂട്ടത്തെ തിരികെവിളിക്കാനും പ്രശ്നം പരിഹരിക്കാനും സ്വന്തം പാര്ട്ടിക്കാര് അപേക്ഷിച്ചപ്പോള്‍ അദ്ദേഹം നേരെ വിപരീതമാണ് ചെയ്തത്. എരിതീയില്‍ എണ്ണയൊഴിച്ചുവെന്നും കമല ആരോപിച്ചു.
ഗസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിനുവേണ്ടി താന്‍ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിനുണ്ടെന്ന് എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബര്‍ ഏഴിന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ആക്രമണം ഇനിയൊരിക്കലും ഇസ്രായേല്‍ ജനത അഭിമുഖീകരിക്കരുത്.
അതേസമയം ഗസയില്‍ കഴിഞ്ഞ 10 മാസമായി വിനാശകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. നിരവധി നിരപരാധികളുടെ ജീവന് നഷ്ടപ്പെട്ടു. പട്ടിണി കിടക്കുന്ന മനുഷ്യര്‍ സുരക്ഷ തേടി വീണ്ടും വീണ്ടും പലായനം ചെയ്യുന്നു. അവരുടെ കഷ്ടപ്പാടുകര്‍ ഹൃദയഭേദകമാണെന്നും അവര്‍ പറഞ്ഞു.
ജീവിത പങ്കാളി ഡഗ്ലസ് എമോഫിനും യു.എസ് പ്രസിഡന്റ് ജോ ബൈഡനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു കമലയുടെ പ്രസംഗം തുടങ്ങിയത്. മാതാവ് ശ്യാമള ഗോപാലന് ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതു മുതലുള്ള തന്റെ ജീവിതകഥയും കമല കണ്‍വെന്‍ഷനില്‍ പങ്കുവെച്ചു. നീതി ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യുകയാണ് വേണ്ടതെന്നാണ് അമ്മ പഠിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബൈഡന് സര്‍ക്കാരില്‍ വൈസ് പ്രസിഡന്റായിരുന്നു കമല.
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല്‍ ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്