by webdesk1 on | 24-08-2024 08:10:55 Last Updated by webdesk1
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാഹസിക നീക്കങ്ങള്‍ക്ക് മുതിരേണ്ടതില്ലെന്നാണ് സര്‍ക്കാരിനെ ഉപദേശിച്ച് സിപിഎം. സ്വന്തം നിലയില്‍ നടപടി വേണ്ടെന്നും ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രം തുടര്‍നീക്കം മതിയെന്നുമാണ് സി.പി.എം സര്‍ക്കാരിന് നല്കുന്ന നിര്‍ദേശം. ഫലത്തില്‍ റിപ്പോര്‍ട്ട് സൃഷ്ടിച്ചേക്കാവുന്ന ഭാവി പ്രത്യാഘാതങ്ങളില്‍നിന്ന് സുരക്ഷിതമായി തലയൊഴിയാന് ഉപദേശിക്കുകയാണ് പാര്‍ട്ടി.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് രാജ്യത്താദ്യമായി കമീഷനെ നിയോഗിച്ച സര്‍ക്കാര്‍ എന്ന ക്രെഡിറ്റ് അവകാശപ്പെടുമ്പോഴും സാഹസിക നീക്കങ്ങള്‍ക്ക് മുതിരേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. കോടതി നിര്‍ദേശത്തോടെ മാത്രം കേസെടുക്കല്‍ അടക്കം മതിയെന്നും സി.പി.എം പറയുന്നു.
ഹേമ കമ്മിറ്റി നിര്‍ദേശിച്ച കാര്യങ്ങളില്‍ പലതും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നാണ് സി.പി.എമ്മും സര്‍ക്കാറും വിശദീകരിക്കുന്നത്. എന്നാല്‍ സിനിമ മേഖലിലെ സ്ത്രീകള്‍ നേരിടുന്ന ഗുരുതര ചൂഷണങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് കൃത്യമായ വിശദീകരണമില്ല. ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കുന്നതിന് സര്‍ക്കാറിന് ചില പരിമിതികളുണ്ടെന്ന് വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തുറന്നുപറഞ്ഞു.
കശുവണ്ടി കോര്പ്പറേഷന് അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു
കള്ളാടി മണ്ണിടിച്ചില്‍: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധയിടങ്ങളില്‍ നാശനഷ്ടം
കള്ളാടി മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
വയനാട് ഇരട്ട തുരങ്കപാത: നിർമാണം താൽക്കാലികമായി നിർത്തിവെച്ചെന്ന് മുഖ്യമന്ത്രി
കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ
മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു
കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്